Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hope

പ്രതീക്ഷയായി ബ്രിക്സ് ഉച്ചകോടി

പു​​​​തി​​​​യ ലോ​​​​ക​​​​ക്ര​​​​മ​​​​ത്തി​​​​ല്‍ പു​​​​തി​​​​യ വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളെ പു​​​​തി​​​​യ അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളാ​​​​ക്കി മാ​​​​റ്റു​​​​ക​​​​യാ​​​​ണു പ്ര​​​​ധാ​​​​നം. ഡ​​​​ല്‍ഹി​​​​യി​​​​ലെ ബ്രി​​​​ക്‌​​​​സ്‌ ഉ​​​​ച്ച​​​​കോ​​​​ടി ഇ​​​​തി​​​​നു​​​​ള്ള അ​​​​വ​​​​സ​​​​ര​​​​മാ​​​​ണ്. 2047​​ല്‍ ഇ​​​​ന്ത്യ​​​​യെ വി​​​​ക​​​​സി​​​​ത രാ​​​​ജ്യ​​​​മാ​​​​ക്കി വ​​​​ള​​​​ര്‍ത്തു​​​​ന്ന​​​​തി​​​​നു വ​​​​ലി​​​​യ തോ​​​​തി​​​​ലു​​​​ള്ള മാ​​​​റ്റ​​​​ങ്ങ​​​​ളും പ​​​​രി​​​​ഷ്‌​​​​കാ​​​​ര​​​​ങ്ങ​​​​ളും ഗൗ​​​​ര​​​​വ​​​​പൂ​​​​ര്‍ണ​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണ്.

ലോ​​​​ക​​​യു​​​​ദ്ധ​​​​ങ്ങ​​​​ളും ആ​​​​ഗോ​​​​ള രാ​​​​ഷ്‌​​​ട്രീ​​​​യ, സാ​​​​മ്പ​​​​ത്തി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ളും മ​​​​ല​​​​യാ​​​​ളി​​​​ക​​​​ളെ​​​യും നേ​​​​രി​​​​ട്ടു ബാ​​​​ധി​​​​ച്ചു. യു​​​​ക്രെ​​​​യ്‌​​​​നി​​​​ല്‍ റ​​​​ഷ്യ​​​​യും ഇ​​​​റാ​​​​നി​​​​ല്‍ അ​​​​മേ​​​​രി​​​​ക്ക​​​​യും ഇ​​​​സ്ര​​​​യേ​​​​ലും ന​​​​ട​​​​ത്തി​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളും ഹോ​​​​ര്‍മു​​​​സ്‌ ക​​​​ട​​​​ലി​​​​ടുക്കി​​​​ലെ എ​​​​ണ്ണ നീ​​​​ക്കം ത​​​​ട​​​​സ​​​​പ്പെ​​​​ട്ട​​​​തും മൂ​​​​ല​​​​മു​​​​ള്ള പ്ര​​​​തി​​​​സ​​​​ന്ധി വ്യ​​​​ക്ത​​​​മാ​​​​യ പ​​​​രി​​​​ഹാ​​​​ര​​​​മി​​​​ല്ലാ​​​​തെ നീ​​​​ളു​​​​ക​​​​യാ​​​​ണ്. ഗാ​​​​സ യു​​​​ദ്ധം മു​​​​ത​​​​ല്‍ ഹൂ​​​​തി​​​​ക​​​​ളു​​​​ടെ ആ​​​​ക്ര​​​​മ​​​​ണം വ​​​​രെ നി​​​​ര​​​​വ​​​​ധി​​​​യാ​​​​യ പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ളും പ്ര​​​​ശ്‌​​​​നം വ​​​​ഷ​​​​ളാ​​​​ക്കു​​​​ന്നു. ആ​​​​ഗോ​​​​ള പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ള്‍ക്കും പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ള്‍ക്കു​​​​മി​​​​ട​​​​യി​​​​ല്‍ ബ്രി​​​​ക്‌​​​​സ്‌ രാ​​​​ഷ്‌​​​ട്ര​​​​ത്ത​​​​ല​​​​വ​​​​ന്മാ​​​​രു​​​​ടെ ഉ​​​​ച്ച​​​​കോ​​​​ടി​​​​ക്ക്‌ ഇ​​​​ന്ത്യ ആ​​​​തിഥ്യം വ​​​​ഹി​​​​ക്കു​​​​ക​​​​യാ​​​​ണ്.

2012ല്‍ ​​​​ഡോ. മ​​​​ന്‍മോ​​​​ഹ​​​​ന്‍ സിം​​​​ഗ്‌ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യാ​​​​യി​​​​രു​​​​ന്ന​​​​പ്പോ​​​​ള്‍ ഡ​​​​ല്‍ഹി​​​​യി​​​​ല്‍ ന​​​​ട​​​​ത്തി​​​​യ ബ്രി​​​​ക്‌​​​​സ്‌ ഉ​​​​ച്ച​​​​കോ​​​​ടി​​​​ക്കു ശേ​​​​ഷം ര​​​​ണ്ടാ​​​​മ​​​​ത്തെ ഉ​​​​ച്ച​​​​കോ​​​​ടി​​​​ക്കാ​​​​ണ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി വേ​​​​ദി​​​​യൊ​​​​രു​​​​ക്കു​​​​ന്ന​​​​ത്‌.​ ഡ​​​​ല്‍ഹി​​​​യി​​​​ല്‍ ഇ​​​​ന്നും നാ​​​​ളെ​​​​യു​​​​മാ​​​​യി ന​​​​ട​​​​ക്കു​​​​ന്ന പ​​​​തി​​​​നെ​​​​ട്ടാ​​​​മ​​​​ത്‌ ബ്രി​​​​ക്‌​​​​സ്‌ ഉ​​​​ച്ച​​​​കോ​​​​ടി ഇ​​​​ന്ത്യ​​​​ക്കും ലോ​​​​ക​​​​ത്തി​​​​നാ​​​​കെ​​​​യും സു​​​​പ്ര​​​​ധാ​​​​ന​​​​മാ​​​​ണ്.

◄ലോ​​​​കം ഡ​​​​ല്‍ഹി​​​​യി​​​​ലേ​​​​ക്ക്‌

ആ​​​​ഗോ​​​​ള ജി​​​​ഡി​​​​പി​​​​യു​​​​ടെ മൂ​​​​ന്നി​​​​ലൊ​​​​ന്നി​​​​ലേ​​​​റെ ബ്രി​​​​ക്‌​​​​സ്‌ രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടേ​​​​താ​​​​ണ്. ലോ​​​​ക ജ​​​​ന​​​​സം​​​​ഖ്യ​​​​യു​​​​ടെ ഏ​​​​താ​​​​ണ്ടു പ​​​​കു​​​​തി​​​​യോ​​​​ളം വ​​​​രു​​​​ന്ന (49.5%) നാ​​​​നൂ​​​​റ്‌ കോ​​​​ടി​​​​യോ​​​​ളം പേ​​​​രെ ബ്രി​​​​ക്‌​​​​സ്‌ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ക്കു​​​​ന്നു. ​അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ വ്യാ​​​​പാ​​​​ര ചു​​​​ങ്ക​​​​വും ഡോ​​​​ള​​​​റി​​​​ന്‍റെ മേ​​​​ല്‍ക്കോ​​​​യ്‌​​​​മ​​​​യും രൂ​​​​ക്ഷ​​​​മാ​​​​കു​​​​ന്ന തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​യ്‌​​​​മ​​​​യും വി​​​​ല​​​​ക്ക​​​​യ​​​​റ്റ​​​​വും അ​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ ഉ​​​​യ​​​​ര്‍ത്തു​​​​ന്ന വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളെ നേ​​​​രി​​​​ടു​​​​ന്ന​​​​തി​​​​ല്‍ ബ്രി​​​​ക്‌​​​​സ്‌ രാ​​​​ഷ്‌​​​ട്ര​​​​ങ്ങ​​​​ളു​​​​ടെ സം​​​​ഘ​​​​ടി​​​​ത ശ​​​​ക്തി​​​​ക്കു പ​​​​ല​​​​തും ചെ​​​​യ്യാ​​​​നാ​​​​കും. ചൈ​​​​ന​​​​യും ഇ​​​​ന്ത്യ​​​​യും റ​​​​ഷ്യ​​​​യും കൂ​​​​ടു​​​​ത​​​​ല്‍ സ​​​​ഹ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തു ത​​​​ട​​​​യാ​​​​നാ​​​​യി അ​​​​മേ​​​​രി​​​​ക്ക​​​​യും പ്ര​​​​സി​​​​ഡ​​​ന്‍റ് ഡോ​​​​ണ​​​​ള്‍ഡ്‌ ട്രം​​​​പും കി​​​​ണ​​​​ഞ്ഞു ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​നു കാ​​​​ര​​​​ണം വ്യ​​​​ക്തം.

ഡോ​​​​ള​​​​റി​​​​നു പ​​​​ക​​​​രം ബ​​​​ദ​​​​ല്‍ ക​​​​റ​​​​ന്‍സി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള ബ്രി​​​​ക്‌​​​​സ്‌ നീ​​​​ക്കം ത​​​​ട​​​​യാ​​​​ന്‍ ട്രം​​​​പ്‌ ആ​​​​വു​​​​ന്ന​​​​തെ​​​​ല്ലാം ചെ​​​​യ്യും. ഡോ​​​​ള​​​​റി​​​​നെ ദു​​​​ര്‍ബ​​​​ല​​​​പ്പെ​​​​ടു​​​​ത്താ​​​​ന്‍ ശ്ര​​​​മി​​​​ച്ചാ​​​​ല്‍ കൂ​​​​ടി​​​​യ തീ​​​​രു​​​​വ ചു​​​​മ​​​​ത്തു​​​​മെ​​​​ന്ന ട്രം​​​​പി​​​​ന്‍റെ ഭീ​​​​ഷ​​​​ണി​​​​യെ മ​​​​റി​​​​ക​​​​ട​​​​ക്കാ​​​​ന്‍ ബ്രി​​​​ക്‌​​​​സ്‌ രാ​​​​ജ്യ​​​​ങ്ങ​​​​ള്‍ക്കു യോ​​​​ജി​​​​ച്ചു നി​​​​ല്‍ക്കാ​​​​നാ​​​​കു​​​​മോ​​​​യെ​​​​ന്ന​​​​തു ചോ​​​​ദ്യ​​​​മാ​​​​യി ശേ​​​​ഷി​​​​ക്കു​​​​ന്നു.

◄അ​​​​മേ​​​​രി​​​​ക്ക​​​​ന്‍ പൊലിസിനു താ​​​​ക്കീ​​​​ത്‌​

അ​​​​മേ​​​​രി​​​​ക്ക ഉ​​​​യ​​​​ര്‍ത്തു​​​​ന്ന വ്യാ​​​​പാ​​​​ര ഉ​​​​പ​​​​രോ​​​​ധ​​​​വും ഉ​​​​യ​​​​ര്‍ന്ന തീ​​​​രു​​​​വ​​​​യും നേ​​​​രി​​​​ടാ​​​​ന്‍ ഇ​​​​ന്ത്യ​​​​​ക്ക്‌ ബ്രി​​​​ക്‌​​​​സ്‌ രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ പി​​​​ന്തു​​​​ണ ആ​​​​വ​​​​ശ്യ​​​​മാ​​​​കും. അ​​​​മേ​​​​രി​​​​ക്ക​​​​ന്‍ വെ​​​​ല്ലു​​​​വി​​​​ളി​​​​യെ കാ​​​​ന​​​​ഡ പ്ര​​​​തി​​​​രോ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​ല്‍നി​​​​ന്ന്‌ ഇ​​​​ന്ത്യ​​​​ക്കും പാ​​​​ഠം ഉ​​​​ള്‍ക്കൊ​​​​ള്ളാ​​​​നു​​​​ണ്ട്‌. അ​​​​യ​​​​ല്‍രാ​​​​ജ്യ​​​​വും സ​​​​ഖ്യ​​​​ക​​​​ക്ഷി​​​​യും ദീ​​​​ര്‍ഘ​​​​കാ​​​​ല വ്യാ​​​​പാ​​​​ര പ​​​​ങ്കാ​​​​ളി​​​​യു​​​​മാ​​​​യ കാ​​​​ന​​​​ഡ​​​​യോ​​​​ടു വ്യാ​​​​പാ​​​​ര യു​​​​ദ്ധ​​​​ത്തി​​​​നു ത​​​​യാ​​​​റാ​​​​യ ട്രം​​​​പ്‌, ഇ​​​​ന്ത്യ​​​​ക്കെ​​​​തി​​​​രേ​​​​യും എ​​​​ന്തു ചെ​​​​യ്യാ​​​​നും മ​​​​ടി​​​​ക്കി​​​​ല്ല. 2026 ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ല്‍ ഒ​​​​പ്പു​​​​വ​​​​ച്ച ഇ​​​​ന്ത്യ- യു​​​​എ​​​​സ്‌ വ്യാ​​​​പാ​​​​ര ക​​​​രാ​​​​റി​​​​ല്‍ ഇ​​​​ന്ത്യ​​​​ന്‍ ഉ​​​​ത്‌​​​​പ​​​​ന്ന​​​​ങ്ങ​​​​ള്‍ക്ക്‌ ഏ​​​​ര്‍പ്പെ​​​​ടു​​​​ത്തി​​​​യ 18 ശ​​​​ത​​​​മാ​​​​നം അ​​​​ധി​​​​ക തീ​​​​രു​​​​വ ഏ​​​​ക​​​​പ​​​​ക്ഷീ​​​​യ​​​​മാ​​​​യി. ക​​​​രാ​​​​ര്‍ ന​​​​ട​​​​പ്പാ​​​​ക്കി​​​​യാ​​​​ലും ഇ​​​​ല്ലെ​​​​ങ്കി​​​​ലും ഇ​​​​ന്ത്യ​​​​യെ ഒ​​​​തു​​​​ക്കാ​​​​ന്‍ ട്രം​​​​പ്‌ ഇ​​​​നി​​​​യും ക​​​​രു​​​​ക്ക​​​​ള്‍ നീ​​​​ക്കു​​​​മെ​​​​ന്ന​​​​തി​​​​ല്‍ സം​​​​ശ​​​​യി​​​​ക്കാ​​​​നി​​​​ല്ല.​

◄ബ്രി​​​​ക്‌​​​​സ്‌ ബാ​​​​ങ്കും ക​​​​റ​​​​ന്‍സി​​​​യും​​

അ​​​​മേ​​​​രി​​​​ക്ക​​​​യ്‌​​​​ക്കു വെ​​​​ല്ലു​​​​വി​​​​ളി​​​​യാ​​​​കേ​​​​ണ്ട ചൈ​​​​ന​​​​യെ അ​​​​ടു​​​​ത്ത വ്യാ​​​​പാ​​​​ര പ​​​​ങ്കാ​​​​ളി​​​​യാ​​​​ക്കു​​​​ന്ന​​​​തി​​​​ല്‍ ട്രം​​​​പ്‌ വി​​​​ജ​​​​യി​​​​ച്ച​​​​തും കാ​​​​ണാ​​​​തെ പോ​​​​കി​​​​ല്ല. ചൈ​​​​ന​​​​യും പാ​​​​ക്കി​​​​സ്ഥാ​​​​നും കൂ​​​​ടു​​​​ത​​​​ല്‍ അ​​​​ടു​​​​ക്കു​​​​ക​​​​യും ചെ​​​​യ്‌​​​​തു. സോ​​​​വ്യ​​​​റ്റ്‌ യൂ​​​​ണി​​​​യ​​​​ന്‍റെ ത​​​​ക​​​​ര്‍ച്ച​​​​യ്‌​​​​ക്കും യു​​​​ക്രെ​​​​യ്‌​​ന്‍ യു​​​​ദ്ധ​​​​ത്തി​​​​നു​​ശേ​​​​ഷ​​​​വും റ​​​​ഷ്യ​​​​യു​​​​ടെ സ്ഥി​​​​തി കൂ​​​​ടു​​​​ത​​​​ല്‍ പി​​​​ന്നാ​​​​ക്കം പോ​​​​യി. പ​​​​ഴ​​​​യ​​​​തു​​പോ​​​​ലെ ഇ​​​​ത​​​​ര​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളെ നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ന്‍ റ​​​​ഷ്യ​​​​ക്കാ​​​​കി​​​​ല്ല. ഇ​​​​ന്ത്യ​​​​ക്കും പ്ര​​​​തീ​​​​ക്ഷ​​​​ക​​​​ളോ​​​​ടൊ​​​​പ്പം ആ​​​​ശ​​​​ങ്ക​​​​ക​​​​ളു​​​​മേ​​​​റി. ആ​​​​ഗോ​​​​ള സാ​​​​മ്പ​​​​ത്തി​​​​ക ശ​​​​ക്തി​​​​യാ​​​​യി വ​​​​ള​​​​രു​​​​മ്പോ​​​​ഴും അ​​​​മേ​​​​രി​​​​ക്ക, ചൈ​​​​ന എ​​​​ന്നീ വ​​​​മ്പ​​​​ന്മാ​​​​രു​​​​ടെ മു​​​​ന്നി​​​​ല്‍ ഇ​​​​ന്ത്യ​​​​ക്കു വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളും സ​​​​മ്മ​​​​ര്‍ദ​​​​ങ്ങ​​​​ളും കൂ​​​​ടു​​​​ക​​​​യാ​​​​ണ്. ആ​​​​ഗോ​​​​ള രാ​​​​ഷ്‌​​ട്രീ​​​​യ​​​​ത്തി​​​​ല്‍, ജി​​​​യോ പൊ​​​​ളി​​​​റ്റി​​​​ക്‌​​​​സി​​​​ല്‍ ഉ​​​​ണ്ടാ​​​​യ മാ​​​​റ്റം പ​​​​ല​​​​പ്പോ​​​​ഴും വി​​​​ക​​​​സ്വ​​​​ര രാ​​​​ഷ്‌​​ട്ര​​​​ങ്ങ​​​​ള്‍ക്കു പു​​​​തി​​​​യ വെ​​​​ല്ലു​​​​വി​​​​ളി​​​​യും പ​​​​രീ​​​​ക്ഷ​​​​ണ​​​​വു​​​​മാ​​​​ണ്.​​

ഡ​​​​ല്‍ഹി​​​​യി​​​​ല്‍ ഇ​​​​ന്നു തു​​​​ട​​​​ങ്ങു​​​​ന്ന ബ്രി​​​​ക്‌​​​​സ്‌ രാ​​​​ഷ്‌​​ട്ര​​​​ത്ത​​​​ല​​​​വ​​​​ന്മാ​​​​രു​​​​ടെ ഉ​​​​ച്ച​​​​കോ​​​​ടി​​​​യു​​​​ടെ ഓ​​​​രോ തീ​​​​രു​​​​മാ​​​​ന​​​​വും ലോ​​​​ക​​​​ത്തി​​​​നാ​​​​കെ പ്ര​​​​ധാ​​​​ന​​​​മാ​​​​ണ‌്. രാ​​​​ഷ്‌​​ട്രീ​​​​യ, സു​​​​ര​​​​ക്ഷാ സ​​​​ഹ​​​​ക​​​​ര​​​​ണം, സാ​​​​മ്പ​​​​ത്തി​​​​ക, വാ​​​​ണി​​​​ജ്യ സ​​​​ഹ​​​​ക​​​​ര​​​​ണം, ജ​​​​ന​​​​ങ്ങ​​​​ള്‍ ത​​​​മ്മി​​​​ലു​​​​ള്ള സ​​​​ഹ​​​​ക​​​​ര​​​​ണം എ​​​​ന്നി​​​​വ​​​​യാ​​​​ണു ബ്രി​​​​ക്‌​​​​സി​​ന്‍റെ ല​​​​ക്ഷ്യ​​​​ങ്ങ​​​​ളി​​​​ല്‍ മു​​​​ഖ്യം. ഭീ​​​​ക​​​​ര​​​​ത, കാ​​​​ലാ​​​​വ​​​​സ്ഥാ വ്യ​​​​തി​​​​യാ​​​​നം, ഭ​​​​ക്ഷ്യ- ഊ​​​​ര്‍ജ സു​​​​ര​​​​ക്ഷ, ആ​​​​ഗോ​​​​ള സാ​​​​മ്പ​​​​ത്തി​​​​ക സ്ഥി​​​​തി, ടെ​​​​ലി​​​​ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ന്‍സ്‌, കൃ​​​​ഷി, തൊ​​​​ഴി​​​​ല്‍, വാ​​​​ണി​​​​ജ്യം, ആ​​​​രോ​​​​ഗ്യം, ദു​​​​ര​​​​ന്ത​​​​നി​​​​വാ​​​​ര​​​​ണം, വി​​​​ത​​​​ര​​​​ണ ശൃംഖ​​​​ല​​​​ക​​​​ള്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ അ​​​​ട​​​​ക്ക​​​​മു​​​​ള്ള ഒ​​​​ട്ടേ​​​​റെ കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ലും ബ്രി​​​​ക്‌​​​​സ്‌ രാ​​​​ഷ്‌​​ട്ര​​​​ങ്ങ​​​​ള്‍ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു ശ്ര​​​​മ​​​​ങ്ങ​​​​ള്‍ ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട്‌. ഫ​​​​ല​​​​പ്ര​​​​ദ​​​​വും പ്രാ​​​​യോ​​​​ഗി​​​​ക​​​​വു​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളാ​​​​ണു പ്ര​​​​ധാ​​​​നം. 2012ല്‍ ​​​​അ​​​​ന്ന​​​​ത്തെ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി മ​​​​ന്‍മോ​​​​ഹ​​​​ന്‍ സിം​​​​ഗ്‌ നി​​​​ര്‍ദേ​​​​ശി​​​​ച്ച ബ്രി​​​​ക്‌​​​​സ്‌ വി​​​​ക​​​​സ​​​​ന ബാ​​​​ങ്കും ഏ​​​​കീ​​​​കൃ​​​​ത ക​​​​റ​​​​ന്‍സി​​​​യും അ​​​​ട​​​​ക്കം പ​​​​ല​​​​തും ഇ​​​​പ്പോ​​​​ഴും സ്വ​​​​പ്‌​​​​ന​​​​മാ​​​​യി അ​​​​വ​​​​ശേ​​​​ഷി​​​​ക്കു​​​​ന്ന​​​​താ​​​​ണു ക​​​​ഷ്ടം.

◄അ​​​​നി​​​​ശ്ചി​​​​താ​​​​വ​​​​സ്ഥ, സ​​​​ങ്കീ​​​​ര്‍ണ​​​​ത

2023 സെ​​​​പ്‌​​​​റ്റം​​​​ബ​​​​റി​​​​ല്‍ ഡ​​​​ല്‍ഹി​​​​യി​​​​ല്‍ ന​​​​ട​​​​ത്തി​​​​യ ജി20 ​​​​ഉ​​​​ച്ച​​​​കോ​​​​ടി​​​​യു​​​​ടെ പു​​​​റം​​​​മോ​​​​ടി​​​​ക്ക്‌ അ​​​​പ്പു​​​​റം എ​​​​ന്തൊ​​​​ക്കെ നേ​​​​ടി​​​​യെ​​​​ന്ന​​​​തു കേ​​​​ന്ദ്ര​​​​സ​​​​ര്‍ക്കാ​​​​ര്‍ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ക്ക​​​​ണം. ബ്രി​​​​ക്‌​​​​സ്‌ ഉ​​​​ച്ച​​​​കോ​​​​ടി​​​​യു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ലും പു​​​​റം​​​​മോ​​​​ടി​​​​യും പ്ര​​​​ചാ​​​​ര​​​​ണ കോ​​​​ലാ​​​​ഹ​​​​ല​​​​വും മാ​​​​ത്രം പോ​​​​രാ. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യു​​​​ടെ വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യ മി​​​​ക​​​​വെ​​​​ന്ന​​​​തി​​​​ലേ​​​​റെ, ഇ​​​​ന്ത്യ​​​​യു​​​​ടെ ഭാ​​​​വി കു​​​​തി​​​​പ്പി​​​​നു​​​​ള്ള വേ​​​​ദി​​​​യാ​​​​കേ​​​​ണ്ട​​​​തു​​​​ണ്ട്‌. കൃ​​​​ത്യ​​​​മാ​​​​യ പ​​​​ദ്ധ​​​​തി​​​​ക​​​​ളും പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളു​​​​മാ​​​​യി ഇ​​​​ന്ത്യ​​​​യെ വി​​​​ക​​​​സി​​​​ത രാ​​​​ജ്യ​​​​മെ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തി​​​​ലേ​​​​ക്കു ന​​​​യി​​​​ക്കാ​​​​നാകു​​​​ക​​​​യാ​​​​ണു പ്ര​​​​ധാ​​​​നം. പാ​​​​ശ്ചാ​​​​ത്യ വാ​​​​യ്‌​​​​പാ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ നി​​​​ന്നു വ്യ​​​​ത്യ​​​​സ്തമായി ബ​​​​ദ​​​​ല്‍ വി​​​​ക​​​​സ​​​​ന ബാ​​​​ങ്ക്‌ എ​​​​ന്ന​​​​ത്‌ ഇ​​​​ത്ത​​​​ര​​​​ത്തി​​​​ലൊ​​​​ന്നാ​​​​ണ്.​

ലോ​​​​ക​​​​ത്തു​​​​ള്ള അ​​​​നി​​​​ശ്ചി​​​​താ​​​​വ​​​​സ്ഥ​​​​യും സ​​​​ങ്കീ​​​​ര്‍ണ​​​​ത​​​​യു​​​​മാ​​​​ണു ബ്രി​​​​ക്‌​​​​സ്‌ ഉ​​​​ച്ച​​​​കോ​​​​ടി​​​​ക്കു മു​​​​ന്നി​​​​ലു​​​​ള്ള​​​​തെ​​​​ന്ന കേ​​​​ന്ദ്ര വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി ഡോ. ​​​​എ​​​​സ്‌. ജ​​​​യ​​​​ശ​​​​ങ്ക​​​​ര്‍ പ​​​​റ​​​​ഞ്ഞ​​​​തി​​​​ല്‍ കാ​​​​ര്യ​​​​മു​​​​ണ്ട്‌. ഇ​​​​ന്ത്യ​​​​യി​​​​ലെ യു​​​​പി​​​​ഐ പോ​​​​ലു​​​​ള്ള പെ​​​​യ്‌​​​​മെ​​​​ന്‍റ് സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളെ സം​​​​യോ​​​​ജി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന വാ​​​​ണി​​​​ജ്യ​​​​മ​​​​ന്ത്രി പി​​​​യൂ​​​​ഷ്‌ ഗോ​​​​യ​​​​ലി​​​​ന്‍റെ ആ​​​​ഹ്വാ​​​​ന​​​​വും പ്ര​​​​സ​​​​ക്ത​​​​മാ​​​​ണ്. നി​​​​ര്‍മി​​​​ത ബു​​​​ദ്ധി അ​​​​ട​​​​ക്ക​​​​മു​​​​ള്ള സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​ക​​​​ളു​​​​ടെ​​​​യും ഡി​​​​ജി​​​​റ്റൈ​​​​സേ​​​​ഷ​​ന്‍റെ​​​​യും ഗു​​​​ണം നേ​​​​ടാ​​​​ന്‍ കൃ​​​​ത്യ​​​​വും വ്യ​​​​ക്ത​​​​വു​​​​മാ​​​​യ പ​​​​ദ്ധ​​​​തി​​​​ക​​​​ളും പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളും ആ​​​​വി​​​​ഷ്‌​​​​ക​​​​രി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്‌. ബ്രി​​​​ക്‌​​​​സ്‌ രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ നി​​​​ക്ഷേ​​​​പ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യി ഇ​​​​ന്ത്യ​​​​യെ മാ​​​​റ്റു​​​​ക​​​​യെ​​​​ന്ന​​​​താ​​​​കും മു​​​​ഖ്യം.

◄വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളെ അ​​​​വ​​​​സ​​​​ര​​​​മാ​​​​ക്കൂ​​

ആ​​​​ഗോ​​​​ള രാ​​​​ഷ്‌​​ട്രീ​​​​യ​​​​വും ന​​​​യ​​​​ത​​​​ന്ത്ര​​​​വും വാ​​​​ണി​​​​ജ്യ, വ്യാ​​​​പാ​​​​ര, സാ​​​​മ്പ​​​​ത്തി​​​​ക, സൈ​​​​നി​​​​ക സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു​​​​ള്ള പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത രീ​​​​തി​​​​ക​​​​ളും അ​​​​പ്പാ​​​​ടെ മാ​​​​റി. പു​​​​തി​​​​യ ലോ​​​​ക​​​​ക്ര​​​​മ​​​​ത്തി​​​​ല്‍ പു​​​​തി​​​​യ വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളെ പു​​​​തി​​​​യ അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളാ​​​​ക്കി മാ​​​​റ്റു​​​​ക​​​​യാ​​​​ണു പ്ര​​​​ധാ​​​​നം. അ​​​​തി​​​​നു പ​​​​ഴ​​​​യ സ​​​​മീ​​​​പ​​​​ന​​​​ങ്ങ​​​​ളും ത​​​​ന്ത്ര​​​​ങ്ങ​​​​ളും മ​​​​തി​​​​യാ​​​​കി​​​​ല്ല. ഡ​​​​ല്‍ഹി​​​​യി​​​​ലെ ബ്രി​​​​ക്‌​​​​സ്‌ ഉ​​​​ച്ച​​​​കോ​​​​ടി ഇ​​​​തി​​​​നു​​​​ള്ള അ​​​​വ​​​​സ​​​​ര​​​​മാ​​​​ണ്. ഏ​​​​ഴു വ​​​​ര്‍ഷ​​​​ത്തി​​​​നു ശേ​​​​ഷം ആ​​​​ദ്യ​​​​മാ​​​​യി ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ത്തു​​​​ന്ന ചൈ​​​​നീ​​​​സ്‌ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഷീ ​​​​ജിം​​​​ഗ്‌​​​​പിം​​​​ഗു​​​​മാ​​​​യി പ​​​​ഴ​​​​യ ഉ​​​​റ്റ സൗ​​​​ഹൃ​​​​ദം ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്താ​​​​ന്‍ മോ​​​​ദി​​​​ക്കു ക​​​​ഴി​​​​യു​​​​മെ​​​​ന്നു പ്ര​​​​തീ​​​​ക്ഷി​​​​ക്കാം.

2047​​ല്‍ ​​ഇ​​​​ന്ത്യ​​​​യെ വി​​​​ക​​​​സി​​​​ത രാ​​​​ജ്യ​​​​മാ​​​​ക്കി വ​​​​ള​​​​ര്‍ത്തു​​​​ന്ന​​​​തി​​​​നു വ​​​​ലി​​​​യ തോ​​​​തി​​​​ലു​​​​ള്ള മാ​​​​റ്റ​​​​ങ്ങ​​​​ളും പ​​​​രി​​​​ഷ്‌​​​​കാ​​​​ര​​​​ങ്ങ​​​​ളും ഗൗ​​​​ര​​​​വ​​​​പൂ​​​​ര്‍ണ​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണ്. ഇ​​​​ന്ത്യ​​​​യു​​​​ടെ വി​​​​ക​​​​സ​​​​ന​​​​ത്തി​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​​​​​യ ആ​​​​ഗോ​​​​ള സ​​​​ഹ​​​​ക​​​​ര​​​​ണ​​​​വും സാ​​​​മ്പ​​​​ത്തി​​​​ക, സാ​​​​ങ്കേ​​​​തി​​​​ക പ​​​​ങ്കാ​​​​ളി​​​​ത്ത​​​​വും യാ​​​​ഥാ​​​​ര്‍ഥ്യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​ല്‍ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി മോ​​​​ദി​​​​ക്കു നി​​​​ര്‍ണാ​​​​യ​​​​ക പ​​​​ങ്കു വ​​​​ഹി​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​യ​​​​ണം. ബ്രി​​​​ക്‌​​​​സ്‌ ഉ​​​​ച്ച​​​​കോ​​​​ടി വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​ക​​​​ട്ടെ​​​​യെ​​​​ന്ന് ആ​​​​ശം​​​​സി​​​​ക്കാം. ജെ​​​​ന്‍സി​​​​യു​​​​ടെ​​​​യും ജെ​​​​ന്‍ ആ​​​​ല്‍ഫ​​​​യു​​​​​​​​ടെ​​​​യും പ്ര​​​​തീ​​​​ക്ഷ​​​​ക​​​​ള്‍ക്കൊ​​​​ത്തു​​​​യ​​​​രാ​​​​ന്‍ ഇ​​​​ന്ത്യ​​​​യു​​​​ടെ​​​​യും ഇ​​​​ത​​​​ര ലോ​​​​ക​​​​രാ​​​​ഷ്‌​​ട്ര​​​​ങ്ങ​​​​ളു​​​​ടെ​​​​യും അ​​​​വ​​​​സ​​​​ര​​​​മാ​​​​യി ബ്രി​​​​ക്‌​​​​സ്‌ ഉ​​​​ച്ച​​​​കോ​​​​ടി മാ​​​​റു​​​​മെ​​​​ന്നു പ്ര​​​​ത്യാ​​​​ശി​​​​ക്കാം.

Kerala

ഈ​സ്റ്റ​ർ‌ ന​ൽ​കു​ന്ന​ത് ആ​ത്മ​വി​ശ്വാ​സ​വും പ്ര​ത്യാ​ശ​യും: കെ​സി​ബി​സി

കൊ​​​​ച്ചി: യു​​​​ദ്ധ​​​​ങ്ങ​​​​ളാ​​​​ലും സം​​​​ഘ​​​​ര്‍​ഷ​​​​ങ്ങ​​​​ളാ​​​​ലും ലോ​​​​കം ക​​​​ലു​​​​ഷി​​​​ത​​​​മാ​​​​കു​​​​മ്പോ​​​​ഴും നാം ​​​​വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളും അ​​​​നി​​​​ശ്ചി​​​​ത​​​​ത്വ​​​​ങ്ങ​​​​ളും അ​​​​ഭി​​​​മു​​​​ഖീ​​​​ക​​​​രി​​​​ക്കു​​​​മ്പോ​​​​ഴും ഈ​​​​സ്റ്റ​​​​റി​​​​ന്‍റെ സ​​​​ന്ദേ​​​​ശം ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സ​​​​ത്തോ​​​​ടെ​​​​യും പ്ര​​​​ത്യാ​​​​ശ​​​​യോ​​​​ടെ​​​​യും മു​​​​ന്നോ​​​​ട്ട് ന​​​​യി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന് കെ​​​​സി​​​​ബി​​​​സി.

മ​​​​ര​​​​ണ​​​​ത്തെ ജ​​​​യി​​​​ച്ച് ഉ​​​​യി​​​​ര്‍​ത്തെ​​​​ഴു​​​​ന്നേ​​​​റ്റ ക്രി​​​​സ്തു ലോ​​​​ക​​​​ത്തി​​​​ന് പ്ര​​​​ത്യാ​​​​ശ​​​​യും സ​​​​മാ​​​​ധാ​​​​ന​​​​വും പു​​​​തു​​​​ജീ​​​​വ​​​​നും പ​​​​ക​​​​രു​​​​ന്ന അ​​​​നു​​​​ഭ​​​​വ​​​​മാ​​​​ണ് ഈ​​​​സ്റ്റ​​​​ര്‍. ഇ​​​​രു​​​​ട്ടി​​​​നെ മ​​​​റി​​​​ക​​​​ട​​​​ന്ന് പ്ര​​​​കാ​​​​ശ​​​​ത്തി​​​​ല്‍ വ്യാ​​​​പ​​​​രി​​​​ക്കു​​​​ന്ന ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ സ​​​​ന്ദേ​​​​ശ​​​​മാ​​​​ണ് ഈ​​​​സ്റ്റ​​​​ര്‍ ന​​​​മു​​​​ക്ക് സ​​​​മ്മാ​​​​നി​​​​ക്കു​​​​ന്ന​​​​ത്.

പ​​​​ര​​​​സ്പ​​​​ര​​​സ്‌​​​​നേ​​​​ഹ​​​​വും സ​​​​ഹാ​​​​നു​​​​ഭൂ​​​​തി​​​​യും പ​​​​ങ്കു​​​​വ​​​​ച്ച് ഒ​​​​രു ന​​​​ല്ല സ​​​​മൂ​​​​ഹം സൃ​​​ഷ്‌​​​ടി​​​​ക്കാ​​​​ന്‍ ഈ ​​​​ദി​​​​നം ന​​​​മ്മെ പ്ര​​​​ചോ​​​​ദി​​​​പ്പി​​​​ക്ക​​​​ട്ടെ. ജീ​​​​വി​​​​ത​​​​ത്തി​​​​ല്‍ സ​​​​മാ​​​​ധാ​​​​ന​​​​പൂ​​​​രി​​​​ത​​​​മാ​​​​യ പു​​​​തി​​​​യ പ്ര​​​​ഭാ​​​​ത​​​​ത്തി​​​​നാ​​​​യി പ്ര​​​​ത്യാ​​​​ശി​​​​ക്കാ​​​​ൻ‌ ന​​​​മു​​​​ക്കു സാ​​​​ധി​​​​ക്ക​​​​ണ​​​​മെ​​​​ന്നും കെ​​​​സി​​​​ബി​​​​സി ഈ​​​​സ്റ്റ​​​​ർ സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു.

Leader Page

തളരാത്ത പ്രത്യാശയുടെയും അതിജീവനത്തിന്‍റെയും തിരുനാൾ

ലോ​​​ക​​​മെ​​​ങ്ങു​​​മു​​​ള്ള ക്രൈ​​​സ്ത​​​വ​​​ർ മി​​​ശി​​​ഹാ​​​യു​​​ടെ തി​​​രു​​​വു​​​ത്ഥാ​​​ന​​​ത്തി​​​ന്‍റെ സ്‌​​​മ​​​ര​​​ണ​​​യി​​​ൽ ഇ​​​ന്ന് ഈ​​​സ്റ്റ​​​ർ ആ​​​ഘോ​​​ഷി​​​ക്കു​​​ക​​​യാ​​​ണ്. മാ​​​ന​​​വ​​​ച​​​രി​​​ത്ര​​​ത്തെ പ്ര​​​കാ​​​ശ​​​ത്തി​​​ലേ​​​ക്കും നി​​​ത്യ​​​ജീ​​​വ​​​നി​​​ലേ​​​ക്കും ന​​​യി​​​ച്ച വി​​​പ്ല​​​വ​​​ക​​​ര​​​മാ​​​യ സം​​​ഭ​​​വ​​​മാ​​​ണ് മി​​​ശി​​​ഹാ​​​യു​​​ടെ ഉ​​​ത്ഥാ​​​നം. ക്രൈ​​​സ്ത​​​വ വി​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ ആ​​​ണി​​​ക്ക​​​ല്ലും അ​​​ടി​​​സ്ഥാ​​​ന​​​വും ഈ ​​​ഉ​​​ത്ഥാ​​​ന​​​ര​​​ഹ​​​സ്യ​​​മാ​​​ണ്. വി​​​ശു​​​ദ്ധ പൗ​​​ലോ​​​സ് ശ്ലീ​​​ഹ കോ​​​റി​​​ന്തോ​​​സി​​​ലെ സ​​​ഭ​​​യ്ക്കെ​​​ഴു​​​തി​​​യ ലേ​​​ഖ​​​ന​​​ത്തി​​​ൽ ഈ ​​​സ​​​ത്യം അ​​​ടി​​​വ​​​ര​​​യി​​​ട്ടു പ​​​റ​​​യു​​​ന്നു: ""മി​​​ശി​​​ഹാ ഉ​​​യി​​​ർ​​​പ്പി​​​ക്ക​​​പ്പെ​​​ട്ടി​​​ല്ല​​​ങ്കി​​​ൽ ഞ​​​ങ്ങ​​​ളു​​​ടെ പ്ര​​​സം​​​ഗം വ്യ​​​ർ​​​ത്ഥ​​​മാ​​​ണ്, നി​​​ങ്ങ​​​ളു​​​ടെ വി​​​ശ്വാ​​​സ​​​വും വ്യ​​​ർ​​​ത്ഥം” (1 കോ​​​റി​​​ന്തോ​​​സ് 15:14). ക്രൂ​​​ശി​​ന്‍റെ വേ​​​ദ​​​ന​​​യും ക​​​ല്ല​​​റ​​​യു​​​ടെ നി​​​ശ​​​ബ്ദ​​​ത​​​യും പി​​​ന്നി​​​ട്ട് ഉ​​​യി​​​ർ​​​ത്തെ​​​ഴു​​​ന്നേ​​​റ്റ ഈ​​​ശോ ന​​​മ്മോ​​​ട് പ​​​റ​​​യു​​​ന്നു: “ഭ​​​യ​​​പ്പെ​​​ടേ​​​ണ്ട, ഞാ​​​ൻ ജീ​​​വി​​​ക്കു​​​ന്നു.” ഈ ​​​വാ​​​ക്കു​​​ക​​​ൾ ഇ​​​ന്നും ന​​​മ്മു​​​ടെ ജീ​​​വി​​​ത​​​ത്തി​​​ന്‍റെ അ​​​ന്ധ​​​കാ​​​ര​​​ങ്ങ​​​ളി​​​ൽ പ്ര​​​ത്യാ​​​ശ​​​യു​​​ടെ വെ​​​ളി​​​ച്ചം പ​​​ക​​​രു​​​ന്ന​​​തി​​​നാ​​​ൽ, ഈ​​​സ്റ്റ​​​ർ ന​​​മു​​​ക്ക് വെ​​​റു​​​മൊ​​​രു ആ​​​ഘോ​​​ഷ​​​മ​​​ല്ല, മ​​​റി​​​ച്ച് പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളി​​​ൽ ത​​​ള​​​രാ​​​ത്ത ക്രി​​​സ്തീ​​​യ പ്ര​​​ത്യാ​​​ശ​​​യു​​​ടെ വി​​​ളം​​​ബ​​​ര​​​മാ​​​ണ്.

ബെ​​​ന​​​ഡി​​​ക്ട് പ​​​തി​​​നാ​​​റാ​​​മ​​​ൻ പാ​​​പ്പാ​​​യു​​​ടെ വാ​​​ക്കു​​​ക​​​ൾ ഇ​​​വി​​​ടെ വ​​​ള​​​രെ പ്ര​​​സ​​ക്​​​ത​​​മാ​​​ണ്: ""മി​​​ശി​​​ഹാ​​​യു​​​ടെ ഉ​​​ത്ഥാ​​​നം ച​​​രി​​​ത്ര​​​ത്തി​​​ലെ ഒ​​​രു സാ​​​ധാ​​​ര​​​ണ സം​​​ഭ​​​വ​​​മ​​​ല്ല, മ​​​റി​​​ച്ച് മാ​​​ന​​​വ​​​ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ കു​​​തി​​​ച്ചു​​​ചാ​​​ട്ടം (Quantum Leap) ആ​​​ണ്. അ​​​ക്ര​​​മം​​കൊ​​​ണ്ട് ലോ​​​ക​​​ത്തെ മാ​​​റ്റാ​​​മെ​​​ന്ന വ്യാ​​​മോ​​​ഹ​​​ത്തി​​​നു മു​​​ക​​​ളി​​​ൽ സ്നേ​​​ഹം നേ​​​ടി​​​യ വി​​​ജ​​​യ​​​മാ​​​ണ​​​ത്'' (2006​​​ലെ ഈ​​​സ്റ്റ​​​ർ വി​​​ജി​​​ൽ പ്ര​​​ഭാ​​​ഷ​​​ണ​​​ത്തി​​​ൽ നി​​​ന്ന്). മി​​​ശി​​​ഹാ​​​യു​​​ടെ ഉ​​​ത്ഥാ​​​നം എ​​​ന്ന​​​ത് പ​​​ഴ​​​യ ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്കു​​​ള്ള ഒ​​​രു മ​​​ട​​​ക്ക​​​യാ​​​ത്ര​​​യ​​​ല്ല മ​​​റി​​​ച്ച് മ​​​ര​​​ണ​​​മി​​​ല്ലാ​​​ത്ത ഒ​​​രു പു​​​തി​​​യ അ​​​വ​​​സ്ഥ​​​യി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​മാ​​​ണ്. ഉ​​​ത്ഥാ​​​ന​​​ത്തി​​​ലൂ​​​ടെ മ​​​ര​​​ണം എ​​​ന്ന​​​ത് ഒ​​​രു അ​​​വ​​​സാ​​​ന​​​മ​​​ല്ലെ​​​ന്നും, മ​​​റി​​​ച്ച് ദൈ​​​വ​​​വു​​​മാ​​​യു​​​ള്ള നി​​​ത്യ​​​മാ​​​യ ഐ​​​ക്യ​​​ത്തി​​​ലേ​​​ക്കു​​​ള്ള വാ​​​തി​​​ലാ​​​ണെ​​​ന്നും തെ​​​ളി​​​യി​​​ക്ക​​​പ്പെ​​​ട്ടു. ഉ​​​ത്ഥാ​​​നം ചെ​​​യ്ത മി​​​ശി​​​ഹാ​​​യു​​​ടെ ശ​​​രീ​​​രം മ​​​ഹ​​​ത്വീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ട​​​താ​​​ണ്. അ​​​വി​​​ട​​​ത്തേ​​​ക്ക് അ​​​ട​​​ഞ്ഞ വാ​​​തി​​​ലു​​ക​​​ളി​​​ലൂ​​​ടെ ക​​​ട​​​ന്നു​​​പോ​​​കാ​​​നും അ​​​തേ​​​സ​​​മ​​​യം ത​​​ന്നെ ശി​​​ഷ്യ​​​ന്മാ​​​രോ​​​ടൊ​​​പ്പം ഭ​​​ക്ഷ​​​ണം ക​​​ഴി​​​ക്കാ​​​നും സാ​​​ധി​​​ച്ചു. ഇ​​​ത് കേ​​​വ​​​ലം ഒ​​​രു അ​​​ത്ഭു​​​ത​​​മ​​​ല്ല, മ​​​റി​​​ച്ച് ഇ​​​ശോ​​​യു​​​ടെ മ​​​നു​​​ഷ്യാ​​​സ്തി​​​ത്വ​​​ത്തി​​​ൽ സം​​​ഭ​​​വി​​​ച്ച വി​​​പ്ല​​​വ​​​ക​​​ര​​​മാ​​​യ പ​​​രി​​​വ​​​ർ​​​ത്ത​​​ന​​​മാ​​​ണ്.

« സ​​​മ​​​കാ​​​ലി​​​ക പ്ര​​​സ​​​ക്തി «

ഉ​​​ത്ഥാ​​​ന​​​ത്തി​​​രു​​​നാ​​​ൾ വെ​​​റു​​​മൊ​​​രു ഗ​​​ത​​​കാ​​​ല സം​​​ഭ​​​വ​​​ത്തി​​​ന്‍റെ ആ​​​വ​​​ർ​​​ത്ത​​​ന​​​മ​​​ല്ല, മ​​​റി​​​ച്ച് മ​​​നു​​​ഷ്യ​​​പ്ര​​​കൃ​​​തി​​​യു​​​ടെ​​ത​​​ന്നെ ന​​​വീ​​​ക​​​ര​​​ണം ല​​​ക്ഷ്യ​​​മാ​​​ക്കി​​​ക്കൊ​​​ണ്ടു​​​ള്ള കാ​​​ലി​​​ക പ്ര​​​സ​​​ക്ത​​​മാ​​​യ അ​​​നു​​​സ്മ​​​ര​​​ണ​​​മാ​​​ണ്. സ​​​ഭാ​​​പി​​​താ​​​വാ​​​യ വി​​​ശു​​​ദ്ധ അ​​​ത്ത​​​നാ​​​സി​​​യൂ​​​സ് പ​​​ഠി​​​പ്പി​​​ക്കു​​​ന്ന​​​തു​​പോ​​​ലെ, ""നാം ​​​ദൈ​​​വ​​​ത്തെ​​​പ്പോ​​​ലെ ആ​​​കേ​​​ണ്ട​​​തി​​​ന് ദൈ​​​വം മ​​​നു​​​ഷ്യ​​​നാ​​​യി, മി​​​ശി​​​ഹാ​​​യു​​​ടെ ഉ​​​ത്ഥാ​​​ന​​ത്തി​​ലൂ​​ടെ മ​​​ര​​​ണം അ​​​തി​​​ന്‍റെ അ​​​ധി​​​കാ​​​രം എ​​​ന്നെ​​​ന്നേ​​​ക്കു​​​മാ​​​യി കൈ​​​വെ​​​ടി​​​ഞ്ഞു” (‘De Incarnatione’). വി​​​ശു​​​ദ്ധ ജോ​​​ൺ ക്രി​​​സോ​​​സ്തം ത​​​ന്‍റെ പ്ര​​​ശ​​​സ്ത​​​മാ​​​യ ഈ​​​സ്റ്റ​​​ർ പ്ര​​​ഭാ​​​ഷ​​​ണ​​​ത്തി​​​ൽ ഉ​​​ദ്ഘോ​​​ഷി​​​ക്കു​​​ന്നു: ""മ​​​ര​​​ണ​​​മേ, നി​​​ന്‍റെ വി​​​ജ​​​യം എ​​​വി​​​ടെ? പാ​​​താ​​​ള​​​മേ, നി​​ന്‍റെ ദം​​​ശ​​​നം എ​​​വി​​​ടെ? മി​​​ശി​​​ഹാ ഉ​​​യി​​​ർ​​​ത്തെ​​​ഴു​​​ന്നേ​​​റ്റു, മ​​​ര​​​ണം പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്നു. ആ​​​ദ​​​ത്തി​​​ലൂ​​​ടെ മ​​​ര​​​ണം ലോ​​​ക​​​ത്തി​​​ലേ​​​ക്ക് പ്ര​​​വേ​​​ശി​​​ച്ചു​​​വെ​​​ങ്കി​​​ൽ, പു​​​തി​​​യ ആ​​​ദ​​​മാ​​​യ മി​​​ശി​​​ഹാ​​​യി​​​ലൂ​​​ടെ നി​​​ത്യ​​​ജീ​​​വ​​​ൻ ന​​​മ്മി​​​ലേ​​​ക്ക് സ​​​ന്നി​​​വേ​​​ശി​​​ച്ചി​​​രി​​​ക്കു​​​ന്നു (Paschal Homily of St. John Chrysostom).'' മി​​​ശി​​​ഹാ​​​യു​​​ടെ ഉ​​​ത്ഥാ​​​നം വ​​​ഴി പാ​​​പ​​​ത്തി​​​ന്‍റെ അ​​​ടി​​​മ​​​ത്ത​​​ത്തി​​​ൽ​​നി​​​ന്ന് നാം ​​​വി​​​മോ​​​ചി​​​ത​​​രാ​​​ക്ക​​​പ്പെ​​​ടു​​​ക​​​യും ദൈ​​​വ​​​പു​​​ത്ര​​​സ്ഥാ​​​ന​​​ത്തേ​​​ക്ക് ഉ​​​യ​​​ർ​​​ത്ത​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്തു. ശൂ​​​ന്യ​​​മാ​​​യ ക​​​ല്ല​​​റ മി​​​ശി​​​ഹാ​​​യു​​​ടെ അ​​​ഭാ​​​വ​​​ത്തെ​​​യ​​​ല്ല, മ​​​റി​​​ച്ച് അ​​​വി​​​ട​​​ന്ന് പ്ര​​​പ​​​ഞ്ചം മു​​​ഴു​​​വ​​​ൻ നി​​​റ​​​ഞ്ഞു​​​നി​​​ൽ​​​ക്കു​​​ന്നു എ​​​ന്ന സ​​​ത്യ​​​ത്തെ​​​യാ​​​ണ് വെ​​​ളി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്.

ഭൗ​​​തി​​​ക​​​മാ​​​യ ഒ​​​രു പ​​​രി​​​മി​​​തി​​​ക്കു​​​ള്ളി​​​ൽ ഒ​​​തു​​​ങ്ങി​​​നി​​​ന്നി​​​രു​​​ന്ന സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ​​നി​​​ന്നു കാ​​​ലാ​​​തീ​​​ത​​​വും സ​​​ർ​​​വ​​വ്യാ​​​പി​​​യു​​​മാ​​​യ ദൈ​​​വി​​​ക​​​ത​​​യി​​​ലേ​​​ക്കു​​​ള്ള പ​​​രി​​​വ​​​ർ​​​ത്ത​​​ന​​​മാ​​​ണ​​​ത്. മി​​​ശി​​​ഹാ​​​യു​​​ടെ ശൂ​​​ന്യ​​​മാ​​​യ ക​​​ല്ല​​​റ​​​യെ ധ്യാ​​​നി​​​ക്കു​​​മ്പോ​​​ൾ അ​​​വി​​​ടു​​​ന്ന് ഏ​​​തെ​​​ങ്കി​​​ലും ഒ​​​രു പ്ര​​​ത്യേ​​​ക ദേ​​​ശ​​​ത്തോ കാ​​​ല​​​ത്തോ മാ​​​ത്രം ത​​​ള​​​യ്ക്ക​​​പ്പെ​​​ട്ട​​​വ​​​ന​​​ല്ലെ​​​ന്നും മ​​​റി​​​ച്ച്, അ​​​വി​​​ട​​​ത്തെ ഉ​​​ത്ഥാ​​​ന​​​ചൈ​​​ത​​​ന്യം ലോ​​​ക​​​ത്തി​​​ന്‍റെ നാ​​​നാ​​​കോ​​​ണു​​​ക​​​ളി​​​ലും പ​​​ട​​​ർ​​​ന്നി​​​രി​​​ക്കു​​​ന്നു​​​വെ​​​ന്നും നാം ​​​തി​​​രി​​​ച്ച​​​റി​​​യു​​​ന്നു. ദു​​​രി​​​ത​​​മ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​ന്‍റെ വി​​​ലാ​​​പ​​​ത്തി​​​ലും യു​​​ദ്ധ​​​ക്ക​​​ള​​​ങ്ങ​​​ളി​​​ലെ നി​​​സ​​​ഹാ​​​യ​​​ത​​​യി​​​ലും വേ​​​ട്ട​​​യാ​​​ട​​​പ്പെ​​​ടു​​​ന്ന​​​വ​​​ന്‍റെ പ​​​ലാ​​​യ​​​ന​​​ത്തി​​​ലും പ്ര​​​ത്യാ​​​ശ​​​യു​​​ടെ പ്ര​​​കാ​​​ശ​​​മാ​​​യി മി​​​ശി​​​ഹാ കൂ​​​ടെ​​​യു​​​ണ്ടെ​​​ന്ന വ​​​ലി​​​യ സ​​​ത്യം ശൂ​​​ന്യ​​​മാ​​​യ ക​​​ല്ല​​​റ ന​​​മ്മെ ഓ​​​ർ​​​മി​​​പ്പി​​​ക്കു​​​ന്നു.

ന​​​മ്മു​​​ടെ കാ​​​ല​​​ഘ​​​ട്ടം വ​​​ലി​​​യ വെ​​​ല്ലു​​​വി​​​ളി​​​ക​​​ളി​​​ലൂ​​​ടെ​​​യാ​​​ണ് ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന​​​ത്. ലോ​​​ക​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു​​​ള്ള യു​​​ദ്ധ​​​വാ​​​ർ​​​ത്ത​​​ക​​​ളും നി​​​ഷ്ക​​​ള​​​ങ്ക​​​രാ​​​യ മ​​​നു​​​ഷ്യ​​​രു​​​ടെ നി​​​ല​​​വി​​​ളി​​​ക​​​ളും ന​​​മ്മു​​​ടെ ഹൃ​​​ദ​​​യ​​​ങ്ങ​​​ളെ വേ​​​ദ​​​നി​​​പ്പി​​​ക്കു​​​ന്നു​​​ണ്ട്. അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ളും അ​​​ധി​​​കാ​​​ര​​​മോ​​​ഹ​​​ങ്ങ​​​ളും മ​​​നു​​​ഷ്യ​​​ജീ​​​വ​​​ന്‍റെ മ​​​ഹ​​​ത്വ​​​ത്തെ വി​​​സ്മ​​​രി​​​ക്കു​​​മ്പോ​​​ൾ, ഈ​​​സ്റ്റ​​​ർ ന​​​ൽ​​​കു​​​ന്ന സ​​​ന്ദേ​​​ശം ഏ​​​റെ പ്ര​​​സ​​​ക്ത​​​മാ​​​ണ്. കു​​​രി​​​ശി​​​ലെ ബ​​​ലി​​​യ​​​ർ​​​പ്പ​​​ണം പ​​​രാ​​​ജ​​​യ​​​മാ​​​യി​​​രു​​​ന്നി​​​ല്ല, മ​​​റി​​​ച്ച് ലോ​​​ക​​​ത്തെ വീ​​​ണ്ടെ​​​ടു​​​ക്കാ​​​നു​​​ള്ള ദൈ​​​വ​​​ത്തി​​ന്‍റെ ക​​​രു​​​ണ​​​യു​​​ടെ അ​​​ട​​​യാ​​​ള​​​മാ​​​യി​​​രു​​​ന്നു. ""ലോ​​​ക​​​ത്തി​​​ൽ നി​​​ങ്ങ​​​ൾ​​​ക്ക് ക​​​ഷ്ട​​​ത​​​യു​​​ണ്ട്; എ​​​ങ്കി​​​ലും ധൈ​​​ര്യ​​​പ്പെ​​​ടു​​​വി​​​ൻ; ഞാ​​​ൻ ലോ​​​ക​​​ത്തെ ജ​​​യി​​​ച്ചി​​​രി​​​ക്കു​​​ന്നു” (യോ​​​ഹ​​​ന്നാ​​​ൻ 16: 33) എ​​​ന്ന മി​​​ശി​​​ഹാ​​​യു​​​ടെ വ​​​ച​​​നം ഇ​​​ന്ന​​​ത്തെ യു​​​ദ്ധ​​​ക്കെ​​​ടു​​​തി​​​ക​​​ളി​​​ൽ ഉ​​​ഴ​​​ലു​​​ന്ന ജ​​​ന​​​ത​​​യ്ക്ക് വ​​​ലി​​​യൊ​​​രു ആ​​​ശ്വാ​​​സ​​​മാ​​​ണ്. അ​​​ക്ര​​​മം​​കൊ​​​ണ്ട് ആ​​​ർ​​​ക്കും ശാ​​​ശ്വ​​​ത​​​മാ​​​യ വി​​​ജ​​​യം നേ​​​ടാ​​​നാ​​​വി​​​ല്ലെ​​​ന്നും സ്നേ​​​ഹം​​കൊ​​​ണ്ടു​​​ള്ള കീ​​​ഴ​​​ട​​​ങ്ങ​​​ലി​​​ലാ​​​ണ് യ​​​ഥാ​​​ർ​​​ഥ വി​​​ജ​​​യ​​​മെ​​​ന്നും ഉ​​​ത്ഥാ​​​ന​​​ര​​​ഹ​​​സ്യം ന​​​മ്മെ ഓ​​​ർ​​​മി​​​പ്പി​​​ക്കു​​​ന്നു. വി​​​ശു​​​ദ്ധ ജോ​​​ൺ പോ​​​ൾ ര​​​ണ്ടാ​​​മ​​​ൻ പാ​​​പ്പാ പ​​​റ​​​യു​​​ന്ന​​​തു​​​പോ​​​ലെ; ""മ​​​നു​​​ഷ്യ​​​രാ​​​ശി​​​യു​​​ടെ ഭാ​​​വി യു​​​ദ്ധ​​​ങ്ങ​​​ളി​​​ലോ അ​​​ക്ര​​​മ​​​ങ്ങ​​​ളി​​​ലോ അ​​​ല്ല, മ​​​റി​​​ച്ച് ജീ​​​വ​​​നി​​​ലും സ​​​മാ​​​ധാ​​​ന​​​ത്തി​​​ലു​​​മാ​​​ണ്. കു​​​രി​​​ശ് പ​​​രാ​​​ജ​​​യ​​​മാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ ഉ​​​ത്ഥാ​​​നം ഉ​​​ണ്ടാ​​​കു​​​മാ​​​യി​​​രു​​​ന്നി​​​ല്ല. അ​​​തു​​​കൊ​​​ണ്ട് അ​​​ക്ര​​​മ​​​ത്തി​​​ന് ന​​​മ്മു​​​ടെ ഭാ​​​വി​​​യു​​​ടെ അ​​​വ​​​സാ​​​ന വാ​​​ക്ക് പ​​​റ​​​യാ​​​നാ​​​കി​​​ല്ല’’ (​ലോ​​​ക സ​​​മാ​​​ധാ​​​ന​​​ദി​​​ന സ​​​ന്ദേ​​​ശം, 2005).

« സ​​​മാ​​​ധാ​​​നം, ഉ​​​ത്ഥി​​​ത​​​ന്‍റെ സ​​​മ്മാ​​​നം «

ഇ​​​ന്നു നാം ​​​കാ​​​ണു​​​ന്ന യു​​​ദ്ധ​​​ങ്ങ​​​ളും ക്രൂ​​​ര​​​ത​​​ക​​​ളും ന​​​മ്മു​​​ടെ ഹൃ​​​ദ​​​യ​​​ങ്ങ​​​ളി​​​ലെ പ്ര​​​ത്യാ​​​ശ​​​യെ കെ​​​ടു​​​ത്തി​​​ക്ക​​​ള​​​യാ​​​ൻ ശ്ര​​​മി​​​ക്കു​​​മ്പോ​​​ൾ, മി​​​ശി​​​ഹാ​​​യു​​​ടെ ക​​​ല്ല​​​റ അ​​​ട​​​ച്ചു​​​വ​​​ച്ചി​​​രു​​​ന്ന വ​​​ലി​​​യ ക​​​ല്ലു​​​ക​​​ൾ ദൈ​​​വി​​​ക​​​ശ​​​ക്തി​​​യാ​​​ൽ ഉ​​​രു​​​ട്ടി​​​മാ​​​റ്റ​​​പ്പെ​​​ട്ട​​​ത് നാം ​​​ഓ​​​ർ​​​മി​​​ക്ക​​​ണം . അ​​​നീ​​​തി​​​യു​​​ടെ​​​യും മ​​​ര​​​ണ​​​ത്തി​​​ന്‍റെ​​​യും ക​​​ല്ല​​​റ​​​ക​​​ൾ​​​ക്കു​​​മേ​​​ൽ അ​​​വ​​​യെ​​​ത്ര ബ​​​ല​​​മു​​​ള്ള​​​തെ​​​ന്നു തോ​​​ന്നി​​​യാ​​​ലും പ്ര​​​ത്യാ​​​ശ​​​യു​​​ടെ സൂ​​​ര്യ​​​ൻ ഉ​​​ദി​​​ക്കു​​​ക​​​ത​​​ന്നെ ചെ​​​യ്യും. ഉ​​​ത്ഥി​​​ത​​​നാ​​​യ മി​​​ശി​​​ഹാ ത​​ന്‍റെ ശി​​​ഷ്യ​​​ന്മാ​​​ർ​​​ക്ക് ന​​​ൽ​​​കി​​​യ ആ​​​ദ്യ​​​ത്തെ സ​​​മ്മാ​​​നം സ​​​മാ​​​ധാ​​​ന​​​മാ​​​യി​​​രു​​​ന്നു. ഭ​​​യ​​​ത്തി​​ന്‍റെ​​​യും ആ​​​ശ​​​ങ്ക​​​യു​​​ടെ​​​യും നി​​​ഴ​​​ലി​​​ൽ ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന ആ ​​​മ​​​നു​​​ഷ്യ​​​രി​​​ലേ​​​ക്ക് ""നി​​​ങ്ങ​​​ൾ​​​ക്ക് സ​​​മാ​​​ധാ​​​നം’’ എ​​​ന്ന് ആ​​​ശം​​​സി​​​ച്ചു​​​കൊ​​​ണ്ട് ക​​​ട​​​ന്നു​​​വ​​​ന്ന മി​​​ശി​​​ഹാ, സ​​​മാ​​​ധാ​​​നം എ​​​ന്ന​​​ത് കേ​​​വ​​​ലം സ​​​ങ്ക​​​ർ​​​ഷ​​​ങ്ങ​​​ളു​​​ടെ അ​​​ഭാ​​​വ​​​മ​​​ല്ല മ​​​റി​​​ച്ച് ദൈ​​​വ​​​സാ​​​ന്നി​​​ധ്യ​​​മാ​​​ണെ​​​ന്ന് ലോ​​​ക​​​ത്തി​​​ന് കാ​​​ണി​​​ച്ചു​​​കൊ​​​ടു​​​ത്തു. മി​​​ശി​​​ഹാ ന​​​ൽ​​​കി​​​യ ഈ ​​​സ​​​മാ​​​ധാ​​​നം ഹൃ​​​ദ​​​യ​​​ങ്ങ​​​ളി​​​ൽ ആ​​​ഴ​​​ത്തി​​​ൽ സ്വീ​​​ക​​​രി​​​ച്ചു​​​കൊ​​​ണ്ട്, സ​​​ഹോ​​​ദ​​​ര്യ​​​ത്തി​​​ന്‍റെ​​​യും സ്നേ​​​ഹ​​​ത്തി​​ന്‍റെ​​യും പു​​​തി​​​യൊ​​​രു ലോ​​​കം പ​​​ടു​​​ത്തു​​​യ​​​ർ​​​ത്താ​​​നാ​​​ണു നാം ​​​ഓ​​​രോ​​​രു​​​ത്ത​​​രും വി​​​ളി​​​ക്ക​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. ന​​​മു​​​ക്കി​​​ട​​​യി​​​ലു​​​ള്ള വെ​​​റു​​​പ്പി​​​ന്‍റെ​​​യും വി​​​ദ്വേ​​​ഷ​​​ത്തി​​​ന്‍റെ​​​യും മ​​​തി​​​ലു​​​ക​​​ൾ ത​​​ക​​​ർ​​​ക്കാ​​​നും അ​​​പ​​​ര​​​നെ ശ​​​ത്രു​​​വാ​​​യി കാ​​​ണാ​​​തെ ദൈ​​​വ​​​ത്തി​​​ന്‍റെ പ്ര​​​തി​​​രൂ​​​പ​​​മാ​​​യി സ്നേ​​​ഹി​​​ക്കാ​​​നും ഈ ​​​ഉ​​​യി​​​ർ​​​പ്പു​​​കാ​​​ലം ന​​​മു​​​ക്ക് പ്ര​​​ചോ​​​ദ​​​ന​​​മാ​​​ക​​​ട്ടെ. മി​​​ശി​​​ഹാ​​​യു​​​ടെ സ​​​മാ​​​ധാ​​​നം ന​​​മ്മി​​​ലൂ​​​ടെ കു​​​ടും​​​ബ​​​ത്തി​​​ലേ​​​ക്കും സ​​​മൂ​​​ഹ​​​ത്തി​​​ലേ​​​ക്കും പ​​​ങ്കു​​​വ​​​യ്ക്ക​​​പ്പെ​​​ടു​​​മ്പോ​​​ഴാ​​​ണ് ഉ​​​ത്ഥാ​​​ന​​​ത്തി​​​ന്‍റെ യ​​​ഥാ​​​ർ​​​ഥ മ​​​നോ​​​ഹാ​​​രി​​​ത ലോ​​​കം തി​​​രി​​​ച്ച​​​റി​​​യു​​​ന്ന​​​ത്.

« പ്ര​​​ത്യാ​​​ശി​​​ക്കാ​​​ൻ ധൈ​​​ര്യം ത​​​രു​​​ന്ന ഉ​​​ത്ഥാ​​​നം «

മി​​​ശി​​​ഹാ​​​യു​​​ടെ ഉ​​​ത്ഥാ​​​നം മ​​​നു​​​ഷ്യ​​​രാ​​​ശി​​​ക്ക് പ​​​ക​​​ർ​​​ന്നു​​​ത​​​രു​​​ന്ന ഒ​​​രു ആ​​​ത്മീ​​​യ ഔ​​​ഷ​​​ധ​​​മാ​​​ണ് പ്ര​​​ത്യാ​​​ശ. വി​​​ശു​​​ദ്ധ പൗ​​​ലോ​​​സ് ശ്ലീ​​​ഹ റോ​​​മാ​​​ക്കാ​​​ർ​​​ക്ക് എ​​​ഴു​​​തി​​​യ ലേ​​​ഖ​​​ന​​​ത്തി​​​ൽ പ​​​റ​​​യു​​​ന്ന​​​തു​​​പോ​​​ലെ, ""പ്ര​​​ത്യാ​​​ശ ന​​​മ്മെ ല​​​ജ്ജി​​​പ്പി​​​ക്കു​​​ന്നി​​​ല്ല; കാ​​​ര​​​ണം, ന​​​മു​​​ക്ക് ന​​​ൽ​​​ക​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള പ​​​രി​​​ശു​​​ദ്ധാ​​​ത്മാ​​​വി​​​ലൂ​​​ടെ ദൈ​​​വ​​​ത്തി​​​ന്‍റെ സ്നേ​​​ഹം ന​​​മ്മു​​​ടെ ഹൃ​​​ദ​​​യ​​​ങ്ങ​​​ളി​​​ലേ​​​ക്ക് ചൊ​​​രി​​​യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്നു’’ (റോ​​​മ 5:5). പ്ര​​​ത്യാ​​​ശ എ​​​ന്ന​​​ത് വെ​​​റു​​​മൊ​​​രു ആ​​​ഗ്ര​​​ഹ​​​മ​​​ല്ല, മ​​​റി​​​ച്ച് ദൈ​​​വ​​​ത്തി​​ന്‍റെ വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ളി​​​ലു​​​ള്ള ഉ​​​റ​​​ച്ച വി​​​ശ്വാ​​​സ​​​മാ​​​ണ്. നി​​​രാ​​​ശ​​​യു​​​ടെ അ​​​ന്ധ​​​കാ​​​ര​​​ത്തി​​​ൽ ക​​​ഴി​​​യു​​​ന്ന​​​വ​​​രെ വി​​​ശു​​​ദ്ധ അ​​​ഗ​​​സ്തി​​​നോ​​​സ് ഇ​​​ങ്ങ​​​നെ ഓ​​​ർ​​​മി​​​പ്പി​​​ക്കു​​​ന്നു; ""വി​​​ശ്വാ​​​സം എ​​​ന്ന​​​ത് നാം ​​​കാ​​​ണാ​​​ത്ത കാ​​​ര്യ​​​ങ്ങ​​​ൾ വി​​​ശ്വ​​​സി​​​ക്ക​​​ലാ​​​ണ്; ആ ​​​വി​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ പ്ര​​​തി​​​ഫ​​​ലം നാം ​​​വി​​​ശ്വ​​​സി​​​ക്കു​​​ന്ന​​​ത് നേ​​​രി​​​ട്ടു കാ​​​ണു​​​ക എ​​​ന്ന​​​താ​​​ണ്.’’ പ്ര​​​ത്യാ​​​ശ​​​യു​​​ള്ള ഹൃ​​​ദ​​​യം പ​​​രാ​​​ജ​​​യ​​​ത്തെ അ​​​റി​​​യു​​​ന്നി​​​ല്ല. പ്ര​​​ത്യാ​​​ശ​​​യാ​​​ണ് ഈ ​​​ലോ​​​ക​​​ത്തെ മാ​​​റ്റി​​​മ​​​റി​​​ക്കാ​​​ൻ ന​​​മു​​​ക്ക് ന​​​ൽ​​​ക​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള ഏ​​​റ്റ​​​വും വ​​​ലി​​​യ ആ​​​യു​​​ധം. പ​​​രി​​​ശു​​​ദ്ധ പി​​​താ​​​വ് ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ പ​​​പ്പാ ന​​​മ്മെ ഓ​​​ർ​​​മി​​​പ്പി​​​ക്കു​​​ന്നു; ""ക്രി​​​സ്തീ​​​യ പ്ര​​​ത്യാ​​​ശ എ​​​ന്ന​​​ത് വെ​​​റു​​​മൊ​​​രു ദു​​​ർ​​​ബ​​​ല​​​മാ​​​യ സ്വ​​​പ്ന​​​മ​​​ല്ല, മ​​​റി​​​ച്ച് ഉ​​​ത്ഥി​​​ത​​​നാ​​​യ മി​​​ശി​​​ഹാ​​​യു​​​ടെ ഹൃ​​​ദ​​​യ​​​ത്തി​​​ലേ​​​ക്ക് എ​​​റി​​​യ​​​പ്പെ​​​ട്ട ക​​​രു​​​ത്തു​​​റ്റ ഒ​​​രു ന​​​ങ്കൂ​​​ര​​​മാ​​​ണ്. ക​​​ഠി​​​ന​​​മാ​​​യ ഇ​​​രു​​​ളി​​​ലും പ്ര​​​ഭാ​​​ത​​​ത്തി​​ന്‍റെ വെ​​​ളി​​​ച്ചം കാ​​​ണാ​​​ൻ ന​​​മ്മെ സ​​​ഹാ​​​യി​​​ക്കു​​​ന്ന ശാ​​​ന്ത​​​മാ​​​യ ക​​​രു​​​ത്താ​​​ണ​​​ത്. ദൈ​​​വ​​​ത്തോ​​​ടൊ​​​പ്പ​​​മാ​​​ണെ​​​ങ്കി​​​ൽ ഒ​​​രു ശൈ​​​ത്യ​​​കാ​​​ല​​​വും ശാ​​​ശ്വ​​​ത​​​മ​​​ല്ലെ​​​ന്നും ഒ​​​രു പ​​​രാ​​​ജ​​​യ​​​വും അ​​​ന്തി​​​മ​​​മ​​​ല്ലെ​​​ന്നും അ​​​ത് ന​​​മ്മെ ഓ​​​ർ​​​മി​​​പ്പി​​​ക്കു​​​ന്നു’’ (63-ാമ​​​ത് ലോ​​​ക ദൈ​​​വ​​​വി​​​ളി പ്രാ​​​ർ​​​ഥ​​​നാ​​​ദി​​​ന​​​ത്തി​​​ൽ ന​​​ൽ​​​കി​​​യ സ​​​ന്ദേ​​​ശ​​​ത്തി​​​ൽ​​​നി​​​ന്ന്).

മി​​​ശി​​​ഹാ​​​യു​​​ടെ ഉ​​​ത്ഥാ​​​നം ന​​​മ്മെ പ​​​ഠി​​​പ്പി​​​ക്കു​​​ന്ന​​​ത് മ​​​ര​​​ണ​​​ത്തി​​​ൽ അ​​​വ​​​സാ​​​നി​​​ക്കാ​​​ത്ത ഒ​​​രു ജീ​​​വി​​​ത​​​മു​​​ണ്ടെ​​​ന്നും, അ​​​ന്ധ​​​കാ​​​ര​​​ത്തി​​​ന് പ്ര​​​കാ​​​ശ​​​ത്തെ കീ​​​ഴ​​​ട​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നു​​​മാ​​​ണ്. ""കു​​​രി​​​ശി​​​ല്ലാ​​​തെ ഈ​​​സ്റ്റ​​​ർ സാ​​​ധ്യ​​​മ​​​ല്ല. മ​​​രി​​​ക്കാ​​​ൻ ത​​​യാ​​​റു​​​ള്ള​​​വ​​​ർ​​​ക്കേ ജീ​​​വി​​​ക്കാ​​​ൻ അ​​​വ​​​കാ​​​ശ​​​മു​​​ള്ളൂ. ക്രി​​​സ്തു​​​വി​​​ന്‍റെ ഉ​​​ത്ഥാ​​​നം ന​​​മു​​​ക്ക് ന​​​ൽ​​​കു​​​ന്ന സ​​​ന്ദേ​​​ശം ഇ​​​താ​​​ണ്: സ്നേ​​​ഹ​​​ത്തി​​​ന് മ​​​ര​​​ണ​​​ത്തേ​​​ക്കാ​​​ൾ ശ​​​ക്തി​​​യു​​​ണ്ട്. അ​​​ന്ധ​​​കാ​​​ര​​​ത്തി​​​ന് വെ​​​ളി​​​ച്ച​​​ത്തെ കീ​​​ഴ​​​ട​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്ന് ശൂ​​​ന്യ​​​മാ​​​യ ക​​​ല്ല​​​റ ന​​​മ്മെ പ​​​ഠി​​​പ്പി​​​ക്കു​​​ന്നു’’ എ​​​ന്നു ബി​​​ഷ​​​പ് ഫു​​​ൾ​​​ട്ട​​​ൺ ജെ. ​​​ഷീ​​​ൻ പ​​​റ​​​ഞ്ഞ വാ​​​ക്കു​​​ക​​​ൾ (ലൈ​​​ഫ് ഓ​​​ഫ് ക്രൈ​​​സ്റ്റ്) പു​​​തി​​​യൊ​​​രു പ്ര​​​കാ​​​ശ​​​ത്തി​​​ൽ ഉ​​​യി​​​ർ​​​പ്പു​​​തി​​​രു​​​നാ​​​ൾ ആ​​​ഘോ​​​ഷി​​​ക്കാ​​​ൻ ന​​​മു​​​ക്ക് പ്ര​​​ചോ​​​ദ​​​നം ന​​​ൽ​​​കു​​​ന്നു​​​ണ്ട്. ഉ​​​ത്ഥി​​​ത​​​നാ​​​യ മി​​​ശി​​​ഹാ​​​യോ​​​ടൊ​​​പ്പം ന​​​മു​​​ക്കും പ്ര​​​ത്യാ​​​ശ​​​യു​​​ടെ പു​​​തി​​​യ ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്തെ​​​ഴു​​​ന്നേ​​​ൽ​​​ക്കാം. ന​​​മു​​​ക്ക് പ്ര​​​ത്യാ​​​ശ​​​യു​​​ടെ വി​​​ത്തു​​​ക​​​ൾ വി​​​ത​​​യ്ക്കു​​​ന്ന​​​വ​​​രാ​​​കാം. കാ​​​ര​​​ണം, ക​​​ല്ല​​​റ ഒ​​​ഴി​​​ഞ്ഞു​​​കി​​​ട​​​ക്കു​​​ന്നു; മി​​​ശി​​​ഹാ ഉ​​​യി​​​ർ​​​ത്തെ​​​ഴു​​​ന്നേ​​​റ്റു, അ​​​വി​​​ട​​​ന്ന് ഇ​​​ന്നും ന​​​മ്മോ​​​ടൊ​​​പ്പ​​​മു​​​ണ്ട്. ഉ​​​യി​​​ർ​​​പ്പു​​​തി​​​രു​​​നാ​​​ളി​​ന്‍റെ ദൈ​​​വാ​​​നു​​​ഗ്ര​​​ഹ​​​ങ്ങ​​​ൾ എ​​​ല്ലാ​​​വ​​​ർ​​​ക്കും ആ​​​ശം​​​സി​​​ക്കു​​​ന്നു.

Kerala

യുഡിഎഫിലെ വനിതാ പങ്കാളിത്തം പ്രതീക്ഷ നൽകുന്നു : ജെബി മേത്തർ

കൊ​​ച്ചി: യു​​ഡി​​എ​​ഫി​​ന്‍റെ സ്ഥാ​​നാ​​ർ​​പ്പ​​ട്ടി​​ക​​യി​​ൽ വ​​നി​​ത​​ക​​ൾ 12 പേ​​ർ. മു​​സ്‌ലിം ​​ലീ​​ഗി​​ലെ ര​​ണ്ടു പേ​​രു​​ൾ​​പ്പ​​ടെ ഇ​​ക്കു​​റി യു​​ഡി​​എ​​ഫ് നി​​ര​​യി​​ൽ വ​​നി​​താ പ​​ങ്കാ​​ളി​​ത്തം വ​​ലി​​യ പ്ര​​തീ​​ക്ഷ ന​​ൽ​​കു​​ന്ന​​താ​​ണെ​​ന്നു മ​​ഹി​​ളാ കോ​​ൺ​​ഗ്ര​​സ് സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​യും രാ​​ജ്യ​​സ​​ഭാം​​ഗ​​വു​​മാ​​യ ജെ​​ബി മേ​​ത്ത​​ർ.

ഇ​​ന്ദി​​രാ ഗാ​​ര​​ന്‍റി ഉ​​ൾ​​പ്പ​​ടെ സ്ത്രീ​​പ​​ക്ഷ പ​​ദ്ധ​​തി​​ക​​ളു​​മാ​​യി തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നെ നേ​​രി​​ടു​​ന്ന യു​​ഡി​​എ​​ഫി​​ന്‍റെ പ്ര​​തീ​​ക്ഷ​​ക​​ൾ, ഇ​​ന്ദി​​രാ ഗാ​​ര​​ന്‍റി​​യി​​ലെ പ്രാ​​യോ​​ഗി​​ക​​ത, സ്ത്രീ​​ക​​ൾ​​ക്കെ​​തി​​രെ​​യു​​ള്ള അ​​തി​​ക്ര​​മ​​ങ്ങ​​ൾ, ഇ​​ട​​തു​​ഭ​​ര​​ണ​​ത്തി​​ന്‍റെ സ്ഥി​​തി..... നി​​യ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ചാ​​ര​​ണ​​ത്തി​​ന്‍റെ അ​​വ​​സാ​​ന ലാ​​പ്പി​​ൽ ജെ​​ബി മേ​​ത്ത​​ർ എം​​പി സം​​സാ​​രി​​ക്കു​​ന്നു.

കേ​​ര​​ള​​ത്തി​​ന്‍റെ പെ​​ണ്‍മു​​ന്നേ​​റ്റ​​ത്തി​​ന് യു​​ഡി​​എ​​ഫ് തെ​​ര​​ഞ്ഞെ​​ടു​​പ്പു ഘ​​ട്ട​​ത്തി​​ല്‍ മു​​ന്നോ​​ട്ടു​​വ​​യ്ക്കു​​ന്ന പ്ര​​തീ​​ക്ഷ​​ക​​ള്‍, പ​​ദ്ധ​​തി​​ക​​ള്‍?

സ്ത്രീ ​​സു​​ര​​ക്ഷ​​യാ​​ണ് യു​​ഡി​​എ​​ഫ് പ്ര​​ധാ​​ന​​മാ​​യും ഈ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മു​​ന്നോ​​ട്ട് വ​​യ്ക്കു​​ന്ന​​ത്. ക​​ഴി​​ഞ്ഞ 10 വ​​ർ​​ഷ​​ത്തെ പി​​ണ​​റാ​​യി സ​​ർ​​ക്കാ​​രി​​ന്‍റെ ദു​​ർ​​ഭ​​ര​​ണ​​ത്തി​​ൽ കേ​​ര​​ളം സ്ത്രീ ​​പീ​​ഡ​​ന​​ങ്ങ​​ളു​​ടെ നാ​​ടാ​​യി മാ​​റി. വി​​വി​​ധ സ്വ​​ഭാ​​വ​​ത്തി​​ലു​​ള്ള ഒ​​ന്ന​​ര ല​​ക്ഷ​​ത്തോ​​ളം സ്ത്രീ ​​പീ​​ഡ​​ന​​ക്കേ​​സു​​ക​​ളാ​​ണ് ഈ ​​കാ​​ല​​യ​​ള​​വി​​ൽ ഉ​​ണ്ടാ​​യ​​ത്. ഒ​​രു സ്ത്രീ​​യു​​ടെ ക​​ണ്ണീ​​രു​​പോ​​ലും വീ​​ഴ​​രു​​തെ​​ന്നാ​​ണ് കോ​​ൺ​​ഗ്ര​​സ് ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​ത്.

എ​​ല്ലാ സ്ത്രീ​​പീ​​ഡ​​ന​​ങ്ങ​​ളു​​ടെ​​യും ഒ​​ര​​റ്റ​​ത്തു സ​​ഖാ​​ക്ക​​ളാ​​ണ് എ​​ന്ന​​താ​​ണ് മ​​റ്റൊ​​രു വ​​സ്തു​​ത. ല​​ഹ​​രി മ​​രു​​ന്നു​​ക​​ളു​​ടെ താ​​ണ്ഡ​​വ​​മാ​​ണി​​വി​​ടെ. വീ​​ട്ട​​മ്മ​​മാ​​രു​​ടെ ഉ​​റ​​ക്കം കെ​​ടു​​ത്തു​​ന്ന ത​​ര​​ത്തി​​ലാ​​ണ് ല​​ഹ​​രി വ്യാ​​പ​​നം. കേ​​ര​​ള​​ത്തെ വീ​​ണ്ടെ​​ടു​​ക്കാ​​നാ​​ണ് ഈ ​​പോ​​രാ​​ട്ടം അ​​താ​​ണ് തി​​ര​​ഞ്ഞെ​​ടു​​പ്പി​​ലെ പ്ര​​ധാ​​ന അ​​ജ​​ണ്ട.

രാ​​ഹു​​ൽ ഗാ​​ന്ധി പ്ര​​ഖ്യാ​​പി​​ച്ച ഇ​​ന്ദി​​രാ ഗാ​​ര​​ന്‍റി​​യാ​​ണ് യു​​ഡി​​എ​​ഫ് മു​​ന്നോ​​ട്ടു​​വ​​യ്ക്കു​​ന്ന സ്ത്രീ​​പ​​ക്ഷ പ​​ദ്ധ​​തി​​ക​​ൾ. സ്ത്രീ​​ക​​ൾ​​ക്ക് കെ​​എ​​സ്ആ​​ർ​​ടി​​സി ബ​​സു​​ക​​ളി​​ൽ സൗ​​ജ​​ന്യ​​യാ​​ത്ര, കോ​​ള​​ജ് വി​​ദ്യാ​​ർ​​ഥി​​നി​​ക​​ൾ​​ക്ക് പ്ര​​തി​​മാ​​സം ആ​​യി​​രം രൂ​​പ ധ​​ന​​സ​​ഹാ​​യം, സാ​​മൂ​​ഹ്യ സു​​ര​​ക്ഷാ ക്ഷേ​​മ പെ​​ൻ​​ഷ​​ൻ 3000 രൂ​​പ, യു​​വ​​ജ​​ന​​ങ്ങ​​ൾ​​ക്ക് ബി​​സി​​ന​​സു​​ക​​ൾ ആ​​രം​​ഭി​​ക്കു​​ന്ന​​തി​​ന് അ​​ഞ്ചു ല​​ക്ഷം രൂ​​പ പ​​ലി​​ശ​​ര​​ഹി​​ത വാ​​യ്പ, മു​​തി​​ർ​​ന്ന പൗ​​ര​​ന്മാ​​ർ​​ക്കു ക്ഷേ​​മ​​ത്തി​​നാ​​യി പ്ര​​ത്യേ​​ക വ​​കു​​പ്പ്, ഉ​​മ്മ​​ൻ​​ചാ​​ണ്ടി ആ​​രോ​​ഗ്യ ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് കു​​ടും​​ബ​​ങ്ങ​​ൾ​​ക്ക് 25 ല​​ക്ഷം രൂ​​പ സൗ​​ജ​​ന്യ ആ​​രോ​​ഗ്യ ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് ഇ​​തെ​​ല്ലാം നാ​​ടി​​ന്‍റെ ഉ​​ന്ന​​മ​​ന​​ത്തി​​നാ​​യി യു​​ഡി​​എ​​ഫ് ഉ​​യ​​ർ​​ത്തി​​പ്പി​​ടി​​ക്കു​​ന്ന വി​​ക​​സ​​ന ക്ഷേ​​മ പ​​ദ്ധ​​തി​​ക​​ളാ​​ണ്.

സ്ത്രീ​​ക​​ളു​​ടെ ക​​ണ്ണീ​​രി​​ൽ ഈ ​​പി​​ണ​​റാ​​യി സ​​ർ​​ക്കാ​​ർ ഒ​​ലി​​ച്ചു പോ​​കും. ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ യു​​ഡി​​എ​​ഫി​​ന്‍റെ സ്ത്രീ​​ക​​ൾ​​ക്കാ​​ണ് വ​​ൻ​​വി​​ജ​​യം കൊ​​യ്യാ​​ൻ സാ​​ധി​​ച്ച​​ത്.

കെ​​എ​​സ്ആ​​ര്‍ടി​​സി​​യി​​ല്‍ സ്ത്രീ​​ക​​ള്‍ക്കു സൗ​​ജ​​ന്യ​​യാ​​ത്ര പോ​​ലു​​ള്ള പ​​ദ്ധ​​തി​​ക​​ള്‍ പ്രാ​​യോ​​ഗി​​ക​​മാ​​ണോ?

പ്രാ​​യോ​​ഗി​​ക​​മാ​​വു​​ന്ന​​തും പ്രാ​​വ​​ർ​​ത്തി​​ക​​മാ​​ക്കാ​​ൻ ക​​ഴി​​യു​​ന്ന​​തു​​മാ​​യ വാ​​ഗ്ദാ​​ന​​ങ്ങ​​ളാ​​ണ് ഇ​​ന്ദി​​രാ ഗാ​​ര​​ന്‍റി​​യി​​ലൂ​​ടെ രാ​​ഹു​​ൽ ഗാ​​ന്ധി മു​​ന്നോ​​ട്ട് വ​​ച്ചി​​ട്ടു​​ള്ള​​ത്. കെ​​എ​​സ്ആ​​ർ​​ടി​​സി ബ​​സു​​ക​​ളി​​ൽ സൗ​​ജ​​ന്യ യാ​​ത്ര കോ​​ൺ​​ഗ്ര​​സ് ഭ​​രി​​ക്കു​​ന്ന ക​​ർ​​ണാ​​ട​​ക, തെ​​ലു​​ങ്കാ​​ന സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ ഇ​​തി​​ന​​കം വി​​ജ​​യ​​ക​​ര​​മാ​​യി ന​​ട​​പ്പാ​​ക്കി​​യി​​ട്ടു​​ണ്ട്.

കെ​​എ​​സ്ആ​​ർ​​ടി​​സി പു​​ന​​ക്ര​​മീ​​ക​​രി​​ക്കു​​ന്ന​​തി​​ലൂ​​ടെ വ​​ലി​​യ ബാ​​ധ്യ​​ത​​ക​​ൾ ഇ​​ല്ലാ​​തെ ഇ​​ത് ന​​ട​​പ്പാ​​ക്കാ​​ൻ ക​​ഴി​​യും. തു​​ച്ഛ​​മാ​​യ വേ​​ത​​ന​​ത്തി​​ന് ജോ​​ലി​​യെ​​ടു​​ക്കു​​ന്ന യു​​വ​​തി​​ക​​ൾ​​ക്കും വി​​ദ്യാ​​ർ​​ഥി​​നി​​ക​​ൾ​​ക്കും വീ​​ട്ട​​മ്മ​​മാ​​ർ​​ക്കും ഏ​​റ്റ​​വും ഗു​​ണ​​ക​​ര​​മാ​​കു​​ന്ന പ​​ദ്ധ​​തി​​യാ​​ണി​​ത്. ബ​​സ് ചാ​​ർ​​ജ് ഇ​​ന​​ത്തി​​ൽ ചെ​​ല​​വ​​ഴി​​ക്കേ​​ണ്ടി വ​​രു​​ന്ന വ​​ൻ തു​​ക അ​​വ​​രു​​ടെ വീ​​ട്ടാ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കും മ​​റ്റും വി​​നി​​യോ​​ഗി​​ക്കാ​​നാ​​വും.

പാ​​ല​​ക്കാ​​ട് മി​​ക​​ച്ച എം​​എ​​ല്‍എ ആ​​രോ​​പ​​ണ​​ത്തി​​ല്‍ ഉ​​ള്‍പ്പെ​​ട്ടു മാ​​റി നി​​ല്‍ക്കേ​​ണ്ടി​​വ​​ന്നു. പെ​​രു​​മ്പാ​​വൂ​​രി​​ല്‍ സി​​റ്റിം​​ഗ് എം​​എ​​ല്‍എ​​യ്ക്കു സീ​​റ്റ് നി​​ഷേ​​ധി​​ക്ക​​പ്പെ​​ട്ട​​തും സ​​മാ​​ന​​മാ​​യ ആ​​രോ​​പ​​ണ​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍. മ​​ഹി​​ളാ കോ​​ണ്‍ഗ്ര​​സ് ഇ​​തി​​നെ എ​​ങ്ങ​​നെ കാ​​ണു​​ന്നു?

ഒ​​രു ആ​​രോ​​പ​​ണം ഇ​​മെ​​യി​​ൽ വ​​ഴി ഉ​​ന്ന​​യി​​ച്ച​​പ്പോ​​ൾ ത​​ന്നെ പോ​​ലീ​​സി​​ന് കൈ​​മാ​​റി അ​​തി​​ന്‍റെ നി​​ജ​​സ്ഥി​​തി അ​​ന്വേ​​ഷി​​ക്ക​​ണം എ​​ന്ന സ​​മീ​​പ​​ന​​മാ​​ണ് കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് സ്വീ​​ക​​രി​​ച്ച​​ത്. അ​​ത്ര​​ക​​ണ്ട് ഉ​​യ​​ർ​​ന്ന പ​​രി​​ഗ​​ണ​​ന​​യാ​​ണ് സ്ത്രീ​​സം​​ബ​​ന്ധ​​മാ​​യ പ്ര​​ശ്ന​​ങ്ങ​​ളി​​ൽ കോ​​ൺ​​ഗ്ര​​സ് സ്വീ​​ക​​രി​​ച്ചി​​ട്ടു​​ള്ള​​ത്. സ്ത്രീ ​​സു​​ര​​ക്ഷ​​യ്ക്ക് പ്ര​​ധാ​​ന പ​​രി​​ഗ​​ണ​​ന ന​​ൽ​​കു​​ന്ന പാ​​ർ​​ട്ടി​​യാ​​ണ് കോ​​ൺ​​ഗ്ര​​സ്.

വ​​നി​​താ പ്രാ​​തി​​നി​​ധ്യ​​ത്തി​​ന്‍റെ കാ​​ര്യ​​ത്തി​​ല്‍ മു​​ന്ന​​ണി​​ക​​ളു​​ടെ സ്ഥാ​​നാ​​ര്‍ഥി പ​​ട്ടി​​ക ന​​ല്‍കു​​ന്ന സ​​ന്ദേ​​ശം ?

പി​​ണ​​റാ​​യി വി​​ജ​​യ​​ൻ സ​​ർ​​ക്കാ​​രി​​നെ പി​​ഴു​​തെ​​റി​​യാ​​നു​​ള്ള ഉ​​ത്ത​​ര​​വാ​​ദി​​ത്വം കേ​​ര​​ള​​ത്തി​​ലെ സ്ത്രീ​​ജ​​ന​​ങ്ങ​​ൾ ഏ​​റ്റെ​​ടു​​ത്തി​​രി​​ക്കു​​ക​​യാ​​ണ്. അ​​തി​​നാ​​ണ് മു​​ൻ​​ഗ​​ണ​​ന​​യും പ്രാ​​ധാ​​ന്യ​​വും. മ​​ഹി​​ളാ സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ യു​​ഡി​​എ​​ഫി​​നാ​​യി രം​​ഗ​​ത്തു​​ണ്ട്. ഓ​​രോ മ​​ണ്ഡ​​ല​​ത്തി​​ലെ​​യും വി​​ജ​​യ​​സാ​​ധ്യ​​ത​​ക​​ൾ കൂ​​ടി പ​​രി​​ഗ​​ണി​​ച്ചാ​​ണ് സ്ഥാ​​നാ​​ർ​​ഥി നി​​ർ​​ണ​​യം ന​​ട​​ത്തി​​യി​​ട്ടു​​ള്ള​​തെ​​ന്നാ​​ണ് മ​​ന​​സി​​ലാ​​ക്കു​​ന്ന​​ത്.
ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ കോ​​ൺ​​ഗ്ര​​സി​​ന് ല​​ഭി​​ച്ച മൂ​​ന്ന് കോ​​ർ​​പ​​റേ​​ഷ​​ൻ മേ​​യ​​റും വ​​നി​​ത​​ക​​ളാ​​ണ്. മ​​ഹി​​ള കോ​​ൺ​​ഗ്ര​​സ് വൈ​​സ് പ്ര​​സി​​ഡ​​ന്‍റാ​​ണ് കൊ​​ച്ചി മേ​​യ​​ർ.

ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ഹി​​ളാ കോ​​ൺ​​ഗ്ര​​സി​​ന് ഉ​​യ​​ർ​​ന്ന പ​​രി​​ഗ​​ണ​​ന​​യാ​​ണ് ല​​ഭി​​ച്ച​​ത്. ര​​ണ്ടാ​​യി​​ര​​ത്തി​​ലേ​​റെ മ​​ഹി​​ളാ കോ​​ൺ​​ഗ്ര​​സ് നേ​​താ​​ക്ക​​ളാ​​ണ് വി​​വി​​ധ ത​​ദ്ദേ​​ശ​​സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലേ​​ക്ക് തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടി​​ട്ടു​​ള്ള​​ത്.

മ​​ഹി​​ളാ ശ​​ക്തി

രാ​​ജീ​​വ് ഗാ​​ന്ധി​​യു​​ടെ സ്വ​​പ്ന സാ​​ക്ഷാ​​ത്കാ​​ര​​മാ​​ണ് ഇ​​ന്ന് ത​​ദ്ദേ​​ശ തെ​​രെ​​ഞ്ഞെ​​ടു​​പ്പി​​ൽ കാ​​ണു​​ന്ന സ്ത്രീ​​ക​​ളു​​ടെ വ​​ലി​​യ മു​​ന്നേ​​റ്റം. പാ​​ർ​​ല​​മെ​​ന്‍റി​​ലേ​​ക്കും നി​​യ​​മ​​സ​​ഭ​​യി​​ലേ​​ക്കും സ്ത്രീ​​ക​​ളു​​ടെ പ്രാ​​തി​​നി​​ധ്യം ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​ൽ കോ​​ൺ​​ഗ്ര​​സ് പ്ര​​തി​​ജ്ഞ​​ബ​​ദ്ധ​​മാ​​ണ്.

പാ​​ർ​​ല​​മെ​​ന്‍റി​​ൽ വ​​നി​​താ സം​​വ​​ര​​ണ ബി​​ൽ പാ​​സാ​​ക്കു​​ന്ന വേ​​ള​​യി​​ൽ കോ​​ൺ​​ഗ്ര​​സ് മു​​ന്നോ​​ട്ട് വെ​​ച്ച പ്ര​​ധാ​​ന​​പ്പെ​​ട്ട കാ​​ര്യം ഡീ​​ലി​​മി​​റ്റേ​​ഷ​​ൻ സെ​​ൻ​​സ​​സ് നി​​ബ​​ന്ധ​​ന​​ക​​ൾ വ​​നി​​ത സം​​വ​​ര​​ണം വൈ​​കി​​പ്പി​​ക്കു​​മെ​​ന്ന​​തു​​കൊ​​ണ്ട് ആ ​​നി​​ബ​​ന്ധ​​ന​​ക​​ൾ ഒ​​ഴി​​വാ​​ക്കു​​ക​​യും എ​​ത്ര​​യും പെ​​ട്ടെ​​ന്ന് വ​​നി​​ത സം​​വ​​ര​​ണം ന​​ട​​പ്പാ​​ക്ക​​ണം എ​​ന്ന​​താ​​ണ്. പ​​ക്ഷേ കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ അ​​ത് അം​​ഗീ​​ക​​രി​​ച്ചി​​ല്ല.

കോ​​ൺ​​ഗ്ര​​സി​​ന് കേ​​ര​​ള​​ത്തി​​ൽ നി​​ന്നും ഒ​​രു രാ​​ജ്യ​​സ​​ഭാം​​ഗം മാ​​ത്ര​​മാ​​ണ് ഉ​​ള്ള​​ത്. അ​​ത് ഒ​​രു വ​​നി​​ത​​യാ​​ണ്. യു​​ഡി​​എ​​ഫി​​ന്‍റെ 12 വ​​നി​​ത​​ക​​ൾ സ്ഥാ​​നാ​​ർ​​ഥി​​ക​​ളാ​​ണ്.

മു​​സ്‌ലിം​​ ലീ​​ഗി​​ന്‍റെ സ്ഥാ​​നാ​​ർ​​ഥി പ​​ട്ടി​​ക​​യി​​ൽ ഇ​​ക്കു​​റി ര​​ണ്ടു വ​​നി​​ത​​ക​​ൾ വ​​ന്നി​​ട്ടു​​ണ്ട്. നി​​യ​​മ​​സ​​ഭ​​യി​​ൽ പ്ര​​തി​​പ​​ക്ഷ​​ത്തെ ഏ​​റ്റ​​വും ശ​​ക്ത​​യാ​​യ സ്ത്രീ ​​സാ​​ന്നി​​ധ്യം കെ.​​കെ. ര​​മ വീ​​ണ്ടും മ​​ത്സ​​രി​​ക്കു​​ന്നു എ​​ന്ന​​തും മ​​ഹി​​ളാ​​ശ​​ക്തി​​യെ​​യാ​​ണ് ചൂ​​ണ്ടി​​ക്കാ​​ണി​​ക്കു​​ന്ന​​ത്.

District News

അ​ടി​യൊ​ഴു​ക്കു​ക​ളി​ൽ പ്ര​തീ​ക്ഷ

ക​ല്യാ​ശേ​രി: 2008-ലെ ​മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തോ​ടെ​യാ​ണ് ക​ല്യാ​ശേ​രി നി​യ​മ​സ​ഭാ മ​ണ്ഡ​ലം നി​ല​വി​ൽ വ​ന്ന​ത്. ചെ​റു​കു​ന്ന്, ചെ​റു​താ​ഴം, ഏ​ഴോം, ക​ട​ന്ന​പ്പ​ള്ളി-​പാ​ണ​പ്പു​ഴ, ക​ല്യാ​ശേ​രി, ക​ണ്ണ​പു​രം, കു​ഞ്ഞി​മം​ഗ​ലം, മാ​ടാ​യി, മാ​ട്ടൂ​ൽ, പ​ട്ടു​വം എ​ന്നീ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

കാ​സ​ർ​ഗോ​ഡ് ലോ​ക്‌​സ​ഭാ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ന്‍റെ ഭാ​ഗ​വും മു​ൻ മു​ഖ്യ​മ​ന്ത്രി നാ​യ​നാ​രു​ടെ ജ​ന്മ​ദേ​ശ​വു​മാ​ണ് ക​ല്യാ​ശേ​രി നി​യ​മ​സ​ഭാ​മ​ണ്ഡ​ലം. 10 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ എ​ട്ട് പ​ഞ്ചാ​യ​ത്തു​ക​ളും എ​ൽ​ഡി​എ​ഫാ​ണ് ഭ​രി​ക്കു​ന്ന​ത്. തീ​ര​ദേ​ശ പ​ഞ്ചാ​യ​ത്തു​ക​ളാ​യ മാ​ടാ​യി​യും മാ​ട്ടൂ​ലും മാ​ത്ര​മാ​ണ് യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന​ത്. 2011 മു​ത​ൽ മൂ​ന്ന് ത​വ​ണ​യും സി​പി​എം മാ​ത്രം ജ​യി​ച്ച മ​ണ്ഡ​ല​മാ​ണി​ത്. യു​വ​മു​ഖ​ങ്ങ​ൾ മാ​ത്ര​മി​റ​ങ്ങു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ജ​യി​ച്ചു ക​യ​റി​യ ര​ണ്ടു​പേ​രും എ​സ്എ​ഫ്ഐ മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രു​മാ​ണ്. ടി.​വി. രാ​ജേ​ഷും എം. ​വി​ജി​നും ക​ല്യാ​ശേ​രി​യി​ൽ നി​ന്ന് വി​ജ​യി​ച്ച് ക​യ​റി​യ​വ​രാ​ണ്.

ര​ണ്ടാം അ​ങ്ക​ത്തി​ന് വി​ജി​ൻ

ആ​ദ്യ മ​ത്സ​ര​ത്തി​ൽ മ​ണ്ഡ​ല​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് എം. ​വി​ജി​ന്‍റെ ജ​യം. ഇ​ക്കു​റി​യും വി​ജി​ൻ ത​ന്നെ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, 2021 ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​ന് ല​ഭി​ച്ച ഭൂ​രി​പ​ക്ഷം ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ താ​ഴോ​ട്ട് പോ​കു​ന്ന​താ​ണ് ക​ണ്ട​ത്.

2019ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 13,694 വോ​ട്ടി​ന്‍റെ ലീ​ഡ് എ​ൽ​ഡി​എ​ഫി​ന് ന​ൽ​കി​യ ക​ല്യാ​ശേ​രി 2024 ൽ ​ന​ൽ​കി​യ​ത് 1058 മാ​ത്രം. ലോ​ക്സ​ഭ​യി​ലു​ണ്ടാ​യ ഈ ​അ​ടി​യൊ​ഴു​ക്കു​ക​ളി​ലാ​ണ് യു​ഡി​എ​ഫ് പ്ര​തീ​ക്ഷ. കെ​പി​സി​സി അം​ഗം അ​മൃ​ത രാ​മ​കൃ​ഷ്ണ​ൻ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ജി​ത്ത് നാ​റാ​ത്ത് എ​ന്നി​വ​രു​ടെ പേ​രു​ക​ൾ മ​ണ്ഡ​ല​ത്തി​ൽ ഉ​യ​ർ​ന്നു കേ​ൾ​ക്കു​ന്നു​ണ്ട്. ഒ​രു തെ​ര​ഞ്ഞെ​ടു​പ്പി​ലും ഇ​ട​തി​നെ കൈ​വി​ടാ​ത്ത മ​ണ്ഡ​ലം ആ​ഞ്ഞു​പി​ടി​ച്ചാ​ൽ ആ​രെ​യും തു​ണ​യ്ക്കു​മെ​ന്നാ​ണ് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. മ​ണ്ഡ​ല​ത്തി​ൽ പ​രി​ചി​ത​രാ​യ​വ​രെ രം​ഗ​ത്തി​റ​ക്കാ​നാ​ണ് എ​ൻ​ഡി​എ​യു​ടെ ശ്ര​മം.

National

കേ​ന്ദ്ര​ബ​ജ​റ്റ് ഞാ​യ​റാ​ഴ്ച; പ്ര​തീ​ക്ഷയോടെ കേരളം


ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി കേ​ന്ദ്ര​ബ​ജ​റ്റ് ഞാ​യ​റാ​ഴ്ച. ഫെ​ബ്രു​വ​രി ഒ​ന്നി​നു രാ​വി​ലെ 11ന് ​ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ തു​ട​ർ​ച്ച​യാ​യ ഒ​ന്പ​താ​മ​ത്തെ കേ​ന്ദ്ര ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്നത്.

ലോ​ക​ത്തെ അ​നി​ശ്ചി​ത​മാ​യ ഭൗ​മ​രാ​ഷ്‌​ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കി​ട​യി​ലും ഇ​ന്ത്യ​യു​ടെ സാ​ന്പ​ത്തി​കവ​ള​ർ​ച്ച​യെ ഉ​ത്തേ​ജി​പ്പി​ക്കു​ന്ന​താ​കും പൊ​തു​ബ​ജ​റ്റ് എ​ന്നാ​ണു പ്ര​തീ​ക്ഷ.

നി​കു​തി​ഘ​ട​ന​യി​ൽ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ളും​പ്ര​തീ​ക്ഷി​ക്കു​ന്നു. ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ളി​ലെ പ​ഴ​യ സ​ന്പ്ര​ദാ​യം നി​ർ​ത്ത​ലാ​ക്കു​മെ​ന്നു സൂ​ച​ന​യു​ണ്ട്.

കേ​ര​ളം, ത​മി​ഴ്നാ​ട്, പു​തു​ച്ചേ​രി, പ​ശ്ചി​മബം​ഗാ​ൾ, ആ​സാം സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു മു​ന്നി​ൽ ക​ണ്ടു​ള്ള ചി​ല പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ബ​ജ​റ്റി​ൽ പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. എ​യിം​സ്, അ​തി​വേ​ഗ റെ​യി​ൽ അ​ട​ക്കം കേ​ര​ളം കാ​ത്തി​രി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ക്കു​മോ​യെ​ന്ന​തി​ൽ ഇ​പ്പോ​ഴും ഉ​റ​പ്പി​ല്ല.

അ​മേ​രി​ക്ക​യി​ലെ ട്രം​പ് ഭ​ര​ണ​കൂ​ടം ഏ​ർ​പ്പെ​ടു​ത്തി​യ 50 ശ​ത​മാ​നം തീ​രു​വ, അ​വ​സാ​നി​ക്കാ​ത്ത യു​ക്രെ​യ്ൻ യു​ദ്ധം, പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം, ഗ്രീ​ൻ​ലാ​ൻ​ഡ് ഏ​റ്റെ​ടു​ക്കു​മെ​ന്ന ട്രം​പി​ന്‍റെ ഭീ​ഷ​ണി, ഇ​റാ​നി​ലെ അ​സ്വ​സ്ഥ​ത, പാ​ക്കി​സ്ഥാ​ൻ ഉ​യ​ർ​ത്തു​ന്ന ഭീ​ക​രാ​ക്ര​മ​ണ ഭീ​ഷ​ണി എ​ന്നി​വ മു​ത​ൽ 27 യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ യൂ​ണി​യ​നു​മാ​യി ഒ​പ്പു​വ​ച്ച സ്വ​ത​ന്ത്ര വ്യാ​പാ​രക്കരാ​ർ എ​ന്നി​വ​യു​ടെ കൂ​ടി പ​ശ്ചാ​ത്ത​ല​ത്തി​ലാ​കും പു​തി​യ ബ​ജ​റ്റ്.

Agriculture

പുതിയ കാലവർഷം: കർഷകർക്ക് പ്രതീക്ഷയും വെല്ലുവിളിയും

സംസ്ഥാനത്ത് കാലവർഷം സജീവമായതോടെ കാർഷിക മേഖലയിൽ പ്രതീക്ഷയേറുന്നു. മഴയുടെ ലഭ്യത നെൽകൃഷിക്കും മറ്റ് പ്രധാന വിളകൾക്കും അനുഗ്രഹമാവുമെന്നാണ് കർഷകരുടെ വിലയിരുത്തൽ. കഴിഞ്ഞ വർഷങ്ങളിലെ വരൾച്ചയും അപ്രതീക്ഷിത മഴയും ഉണ്ടാക്കിയ നഷ്ടങ്ങളിൽ നിന്ന് കരകയറാൻ ഈ വർഷത്തെ നല്ല മഴ സഹായിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കാർഷിക സമൂഹം.

എന്നിരുന്നാലും, തീവ്ര മഴയും വെള്ളപ്പൊക്ക സാധ്യതയും കർഷകരിൽ ആശങ്കയുണർത്തുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ഉണ്ടാകാവുന്ന പ്രകൃതി ദുരന്തങ്ങളെ നേരിടാൻ മുന്നൊരുക്കങ്ങൾ ആവശ്യമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വിള ഇൻഷുറൻസ് പദ്ധതികൾ ശക്തിപ്പെടുത്തുന്നതും, ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്നതും കർഷകർക്ക് ഏറെ സഹായകമാകും.

കാർഷിക വകുപ്പ് മഴക്കാല കൃഷിക്കുള്ള നിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. മണ്ണ് സംരക്ഷണം, നീർവാർച്ച ഉറപ്പാക്കൽ, രോഗകീട നിയന്ത്രണം എന്നിവയിൽ കർഷകർ ശ്രദ്ധിക്കണമെന്ന് കൃഷി മന്ത്രി അറിയിച്ചു. പുതിയ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയും പരമ്പരാഗത അറിവുകൾ ഉപയോഗിച്ചും ഈ വർഷത്തെ കാർഷിക വിളവ് വർദ്ധിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

Latest News

Corehub Up